Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തലയിണ ഉപയോഗം വളരെ ചെറിയ കാര്യമല്ല, എന്നും തല ചായ്ച്ച് ഉറങ്ങുന്ന തലയിണ എത്രനാള്‍ ഉപയോഗിക്കാം എന്ന കാര്യം ഓര്‍ക്കണം

Spread the News!

മലയാളികള്‍ എന്നും ശുചിത്വത്തിന്റെ കാര്യത്തില്‍ പലപ്പോഴും മുന്നില്‍ തന്നെയാണ്. അത് തലയില്‍ ഉപയോഗിക്കുന്ന ചീപ്പ് മുതല്‍ കാലില്‍ ഇടുന്ന ചെരുപ്പിന്റെ കാര്യം വരെ അങ്ങനെ തന്നെ ആയിരിക്കും.

കിടപ്പമുറിയില്‍ എപ്പോഴും ഉപയോഗിക്കുന്ന തലയിണിലും ശുചിത്വം പ്രധാനമാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. ബെഡ് ഷീറ്റും തലയണ കവറുമൊക്കെ കഴുകി ശുചിയായി സൂക്ഷിക്കണം. എന്നാല്‍ കറ പിടിച്ചു നിറം മങ്ങിയ തലയിണയുടെ അവസ്ഥയ്ക്ക് മോചനമില്ല.

ശ്രദ്ധിച്ചില്ലെങ്കില്‍ അതേ തലയണ ശരീരവേദന, അലര്‍ജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. എങ്ങനെ തലയിണ ഉപയോഗിക്കാം എന്ന കാര്യം ഓര്‍ക്കണം.

തലയണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ ചര്‍മത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ തലയണയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. കാലക്രമേണ ഇത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകാം. ഇത് അലര്‍ജി, ചൊറിച്ചില്‍. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.

ഒരേ തലയണയുടെ ദീര്‍ഘകാല ഉപയോഗം അവയുടെ ആകൃതിയിലും ഗുണനിലവാരത്തിലും മാറ്റം വരാം. ഇത് കഠിനമായ കഴുത്ത് വേദന, നടു വേദന, തല വേദനയ്ക്ക് വരെ കാരണമാകും.

ഒരു തലയണ എത്ര നാള്‍ ഉപയോഗിക്കാം

ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയണ മാറ്റണം. പോളീസ്റ്റര്‍ തലയണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ മാറ്റണം. ലാറ്റക്സ് തലയണകളാണെങ്കില്‍ രണ്ട് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാം. കൂടാതെ നിറം മങ്ങിയതും ആകൃതിയില്‍ മാറ്റം വരുന്നതുമായി തലയണ ഉടനടി മാറ്റുന്നതാണ് നല്ലത്.

തലയണ ഇടയ്ക്ക് വെയിലത്തു വയ്ക്കുന്നത് ഈര്‍പ്പം എന്തെങ്കിലും ഉണ്ടെങ്കില്‍ പോകാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!