വെണ്ടക്ക കഴിക്കാന്‍ ബുദ്ധിമുട്ട് പറയുന്നവര്‍ക്ക് ഇതാ ഇനി വെണ്ടക്ക വെച്ച് ഇതുപോലെ ഉണ്ടാക്കി കൊടുക്കാം. ചോറിന് നല്ലൊരു വെണ്ടയ്ക്ക മസാല കറി തന്നെ ഉണ്ടാക്കാം. ഇത് മാത്രം മതി ചോറ് പെട്ടന്ന് കാലിയാകാന്‍. വളരെ കുറഞ്ഞ സാധനങ്ങള്‍ മതി ഇത് ഉണ്ടാക്കിയെടുക്കാന്‍.
ആവശ്യമുള്ള ചേരുവകള്‍:
വെണ്ടയ്ക്ക
സവാള -1
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
തൈര് -1 കപ്പ്
മുളക് പൊടി -1 -½ സ്പൂണ്‍
മഞ്ഞള്‍ പൊടി
ഗരം മസാല
മല്ലി പൊടി
കടല മാവ് -1 സ്പൂണ്‍
ചെറിയ ജീരകം / വലിയ ജീരകം
തക്കാളി
തയ്യാറാക്കുന്ന രീതി:
വെണ്ടയ്ക കഴുകി ചെറിയ കഷ്ണമായി മുറിക്കുക. ഇനി ഒരു കാല്‍ കപ്പ് തൈര് എടുകാം. അതിലേക് മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി, ഒരു സ്പൂണ്‍ കടല മാവ് ചേര്‍ക്കാം. ഇവ നല്ല പോലെ മിക്‌സ് ചെയ്ത് എടുക്കുക. ഇനി ഒരു പാന്‍ എടുത്ത് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇതിലേയ്ക് നേരത്തെ മുറിച് വെച്ച വേണ്ടയ്ക്ക ഈ എണ്ണയിലിട്ട് വറുത്തെടുക്കാം. ഇതേ എണ്ണയില്‍ കാല്‍ സ്പൂണ്‍ കടുക്, അര സ്പൂണ്‍ ചെറിയ ജീരകം, വലിയ ജീരകം ചേര്‍ക്കുക.
ഇതിലേയ്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. അതുപോലെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റിഎടുക്കുക. ഉപ്പും കൂടെ അര സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. ഇതില്‍ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റി കഴിഞ്ഞാല്‍ നേരത്തെ തയ്യാറാക്കിയ തൈര് മിക്‌സ് അതില്‍ ചേര്‍ക്കുക. ഇനി ഇതില്‍ മുക്കാല്‍ കപ്പ് ചൂടുവെള്ളം ചേര്‍ക്കുക. നല്ലപോലെ ചൂടായി വന്നാല്‍ അതില്‍ നേരതെ വറുത്തെടുത്ത വെണ്ടയ്ക്ക ഇട്ട് കൊടുക്കുക.
അതിലേക് ഗരം മസാല ചേര്‍ത്ത് കൊടുകാം. ചോറിന്റെ കൂടെ കഴിക്കാന്‍ ആണെങ്കില്‍ ഈ രീതിയില്‍ കറി ഓഫ് ചെയ്യാം. ഇനി ചപ്പാത്തിയുടെ കൂടെയാണ് കഴിക്കുന്നത് എങ്കില്‍ ഇതിലേക് ഉള്ളി വലുതായി അരിഞ്ഞത്, തക്കാളി ചേര്‍ത്ത് കുറച്ച് വേവിച്ചതിന് ശേഷം ഓഫ് ചെയ്യാം. നല്ല അടിപൊളി വേണ്ടയ്ക റെസിപ്പി തയ്യാര്‍.