Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എല്ലാ മലയാളികളെയും പോലെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ശബ്ദം, പ്രിയ ഭാവഗായകന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

Spread the News!

തൃശൂര്‍: മലയാളികള്‍ക്ക് എവിടെയും കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമായിരുന്നു പി ജയചന്ദ്രന്റേത്. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ആ ശബ്ദം ഇന്ത്യയില്‍ പല ഭാഷകളിലും പാടി നടന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന ശബ്ദമായി മാറുകയായിരുന്നു പി ജയചന്ദ്രന്‍.

പുതുവര്‍ഷത്തിലെ ഈ വിടവാങ്ങള്‍ വാര്‍ത്ത ഏറെ വിങ്ങലോടെയാണ് മലയാളികള്‍ കേട്ടത്. പ്രിയ ഗായകന് അനുശോചനം അറിയിച്ചിരിക്കുകയാണ് താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും.

തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.

ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേര്‍ത്തുപിടിച്ചു എന്ന് മോഹന്‍ലാല്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു. പ്രിയ ഭാവഗായകന് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:

‘പ്രിയപ്പെട്ട ജയേട്ടന്‍ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകന്‍ ആയി മാറിയ ജയേട്ടന്‍ എനിക്ക് ജ്യേഷ്ഠ സഹോദരന്‍ തന്നെ ആയിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേര്‍ത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടന്‍ മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കും. അനിയനെപ്പോലെ എന്നെ ചേര്‍ത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമേ എനിക്കുവേണ്ടി ജയേട്ടന്‍ സിനിമയില്‍ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകള്‍ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തില്‍ എന്നും യുവത്വം കാത്തുസൂക്ഷിച്ച കാലാതീതമായ കാല്പനിക ഗാനങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം’-മോഹന്‍ലാല്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!