Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘സോറി, പറ്റിപ്പോയി, അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും’ ‘രേഖാചിത്ര’ത്തിലെ സഹപ്രവര്‍ത്തകയെ ആശ്വസിപ്പിച്ച് ആസിഫ് അലി

Spread the News!

അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഏറെ സ്നേഹം നേടി മുന്നേറുന്ന ചിത്രമാണ് ‘രേഖാചിത്രം’. ആസിഫ് അലിയുടെ അഭിനയ മികവ് വീണ്ടും തെളിയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ആരാധകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വരുന്നത്.

വളരെ സിംപിളായി ആരാധകരോടും സഹപ്രവര്‍ത്തകരോടും ഇടപെഴുകുന്ന വ്യക്തിയാണ് ആസിഫ് എന്നാണഅ എല്ലാവരുടേയും അഭിപ്രായം. ഇപ്പോഴിതാ ആസിഫിന് ഒപ്പം അഭിനയിച്ച ഒരു സഹപ്രവര്‍ത്തകയെ ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സഹപ്രവര്‍ത്തക അഭിനയിച്ച രംഗം സിനിമയില്‍ ഉള്‍പെടുത്താത്തതിന്റെ പരിഭവം ആസിഫിനോട് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. രേഖ ചിത്രത്തില്‍ അഭിനയിച്ച ഭാഗങ്ങള്‍ എഡിറ്റിങ്ങില്‍ പോയതിനാല്‍ കരയുന്ന സഹ അഭിനേതാവിനോട് ആസിഫ് ക്ഷമ ചോദിക്കുന്നുണ്ട്.

രംഗം ഡിലീറ്റ് ചെയ്തു പോയതില്‍ വിഷമിക്കരുതെന്നും അടുത്ത സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാം എന്നും സുലേഖയ്ക്ക് ആസിഫ് ഉറപ്പ് നല്‍കി. ‘സോറി, പറ്റിപ്പോയി… നമ്മള്‍ ഒരുമിച്ച് അഭിനയിച്ച സീനില്‍ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളില്‍ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവര്‍ക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമര്‍ സീനായിരുന്നു,’ എന്നും ആസിഫ് പറഞ്ഞു. അതേസമയം വരും ദിവസങ്ങളില്‍ സുലേഖയുടെ ഡിലീറ്റഡ് രംഗങ്ങള്‍ റിലീസ് ചെയ്യുമെന്ന് ആസിഫ് അറിയിച്ചു.

രേഖാചിത്രത്തിന്റെ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സുലേഖ എന്ന വ്യക്തി കരയുന്നത് കണ്ട് ആസിഫ് അടുത്ത് ചെന്നു, അവര്‍ അഭിനയിച്ച ഭാഗങ്ങള്‍ എഡിറ്റിങ്ങില്‍ പോയതിനാലാണ് കരഞ്ഞത് എന്ന് ആസിഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!