Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മാസ്റ്റർ റൂം ഡിസൈന്‍ ചെയ്യുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്; ചില ടിപ്‌സുകള്‍ പരിചയപ്പെടാം

Spread the News!

പുതിയ വീട് പണിയുമ്പോള്‍ അതിലെ ഓരോ മുറിയും വളരെ ശ്രദ്ധിച്ചു ഡിസൈന്‍ ചെയ്യാണം ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ഓരോ രീതിയിലാണ്. പുതിയ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ മിക്കവരും ഒരു കിടപ്പുമുറി മാസ്റ്റര്‍ ബെഡ്‌റൂമായി പ്ലാന്‍ ചെയ്യാറുണ്ട്. വലുപ്പത്തിലും സൗകര്യത്തിലും മറ്റ് മുറികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാസ്റ്റര്‍ ബെഡ് റൂം ഒരു പടി മുന്നിലാണ്. മാസ്റ്റർ റൂം ഡിസൈന്‍ ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മാസ്റ്റര്‍ ബെഡ്‌റൂമിന് ആഡംബരം നിറയ്ക്കുന്ന ചില ടിപ്‌സുകള്‍ പരിചയപ്പെടാം:

വിശ്രമിക്കാനുള്ള ഇടം എന്ന രീതിയിൽ സജ്ജീകരിക്കുന്ന മാസ്റ്റർ ബെഡ്റൂമുകൾക്ക് ലൈറ്റ് നിറങ്ങളിലുള്ള പെയിന്റുകളെക്കാൾ കൂടുതൽ അനുയോജ്യം ഡാർക്ക് ഷേഡുകൾ തന്നെയാണ്. കാരണം കൂടുതൽ വെളിച്ചം ചിലപ്പോൾ എങ്കിലും നല്ല ഉറക്കം ഇല്ലാതാകുന്നതിന് കാരണമായേക്കാം.

ബെഡ്റൂമിലെ വിൻഡോ ഏത് ഭാഗത്താണോ സജ്ജീകരിച്ച് നൽകിയിട്ടുള്ളത് എന്ന് നോക്കി വേണം ബെഡ് സെറ്റ് ചെയ്ത് നൽകാൻ. മാസ്റ്റര്‍ ബെഡ്‌റൂമിന് ഗ്ലാസ് ഡോര്‍ ഘടിപ്പിച്ച വലിയ ജനാലകള്‍ നല്‍കാം. ഇത് മുറി വിശാലമായി തോന്നിപ്പിക്കുന്നതിനും മുറിക്കുള്ളില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാക്കാനും സഹായിക്കും.

കടുംനിറങ്ങള്‍ ഒഴിവാക്കി ഇളംനിറങ്ങളിലുള്ള പെയിന്റ് നല്‍കാം. വുഡ്, നാച്ചുറല്‍ സ്റ്റോണ്‍, മാര്‍ബിള്‍ എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ നല്‍കുന്നത് മുറിക്കുള്ളില്‍ ആഡംബരം തോന്നിപ്പിക്കുന്നു.

മാസ്റ്റർ ബെഡ്റൂമിലേക്കുള്ള ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി തിരഞ്ഞെടുക്കുകയാണെങ്കിൽ കൃത്യമായ അളവ് നോക്കി വേണം വാങ്ങാൻ. മാസ്റ്റർ ബെഡ്റൂമിന്റെ വലിപ്പം കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതിനായി ബെഡിനോടൊപ്പം സ്റ്റോറേജ് നൽകുന്ന രീതി തിരഞ്ഞെടുക്കാം.

ബെഡിനോട് ചേർന്ന് തന്നെ ചെറിയ ഒരു ടേബിൾ കൂടി സജ്ജീകരിച്ച് നൽകുകയാണെങ്കിൽ ഫോൺ, ടേബിൾ ലാമ്പ് എന്നിവ വക്കാനായി ഉപയോഗപ്പെടുത്താം.

വളരെ ലളിതമായ രീതിയിൽ വാളുകൾ അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെഡിന്റെ ഹെഡ്ബോർഡ് വരുന്ന ഭാഗത്ത് മാത്രം വാൾ ഹൈ ലൈറ്റ് ചെയ്തു നൽകാം.

ഓപ്പോസിറ്റ് ഡയറക്ഷനിൽ വരുന്ന വാളിൽ ഫോട്ടോ,വാൾ ഡെ ക്കേഴ്സ് എന്നിവ നൽകാം.വാളുകൾ ഹൈലൈറ്റ് ചെയ്ത് നൽകുന്നതിനായി വാൾപേപ്പറുകളും തിരഞ്ഞെടുക്കാവുന്നതാണ്.

മാസ്റ്റർ ബെഡ്റൂമിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത പാറ്റേണുകളിൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

വളരെ എക്സ്പെൻസീവ് ആയ ഫ്ലോറിങ് മെറ്റീരിയൽ മാസ്റ്റർ ബെഡ്റൂമിലേക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം ഫർണിച്ചറുകൾ ധാരാളം ഉപയോഗിക്കുന്ന ഇടമായതുകൊണ്ടു തന്നെ ഫ്ലോറിന്റെ പല ഭാഗങ്ങളും പുറത്തേക്ക് വിസിബിൾ ആയിരിക്കില്ല.

വസ്ത്രങ്ങളും മറ്റും അടുക്കി വയ്ക്കുന്നതിന് ആവശ്യമായ അളവിലും എണ്ണത്തിനും അനുസരിച്ച് വേണം വാർഡ്രോബുകൾ നൽകാൻ.

ആവശ്യമില്ലാത്ത സാധനങ്ങള്‍ വാരിവലിച്ച് ഇടുന്നത് മുറിയുടെ ഭംഗി നഷ്ടപ്പെടുത്തും. ഇത് ഒഴിവാക്കുന്നതിന് മുറിയ്ക്കുള്ളില്‍ ആവശ്യത്തിന് അലമാരകളും വാഡ്രോബുകളും ക്രമീകരിക്കാം. ഇതിനുള്ളില്‍ സാധനങ്ങള്‍ കൃത്യമായി അടുക്കിവയ്ക്കാം. മേക്ക് അപ് സാധനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം ചിട്ടയോടെ അടുക്കിവയ്ക്കാം. തുണികള്‍ വാരി വലിച്ചിടാതെ ശ്രദ്ധിക്കണം.

ലിനന്‍, കോട്ടണ്‍ എന്നിവയില്‍ നിര്‍മിച്ച ബെഡ്ഷീറ്റ് കട്ടിലില്‍ വിരിക്കാം. വലുപ്പമേറിയ തലയിണകളും കുഷ്യനുകളും നല്‍കാം. സില്‍ക്ക്, വെല്‍വെറ്റ് എന്നിവയിലുള്ള കുഷ്യനുകള്‍ തിരഞ്ഞെടുക്കുന്നത് ആഡംബരം വര്‍ധിപ്പിക്കുന്നു.

സീലിങ്ങിനോട് ചേര്‍ന്ന് നിലം മുട്ടുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം. ഇത് മുറിക്ക് ഉയരക്കൂടുതല്‍ തോന്നിപ്പിക്കും. കൂടാതെ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള നിറങ്ങളോട് യോജിക്കുന്ന രീതിയിൽ റോമൻ ബ്ലൈൻഡ് കർട്ടനുകളാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!