Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ്; വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു, വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു

Spread the News!

ഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ വീണ്ടും പുകമയം. ഡല്‍ഹിയില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് ദൃശ്യമാണ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഈ സാഹചര്യം ഇങ്ങനെ നിലനില്‍ക്കുന്നതിനാല്‍ വ്യോമ, റെയില്‍ സര്‍വീസുകള്‍ ഇപ്പോള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞിരിക്കുകയാണ്. ഇതോടെ 220 വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്. കടുത്ത മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.

രണ്ടാഴ്ചകള്‍ക്ക് മുന്‍പും ഡല്‍ഹിയില്‍ മഞ്ഞ് കൂടിയ അവസ്ഥ തന്നെയാണ് നില നിന്നിരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നേരത്തെയും നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ സാഹചര്യം വളരെ രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!