Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പ്രമുഖ ഫുഡ്- ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഇനി മുതൽ ‘എറ്റേർണൽ’ എന്ന പേരിൽ അറിയപ്പെടും

Spread the News!

പ്രമുഖ ഫുഡ്- ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഇനി മുതൽ ‘എറ്റേർണൽ’ എന്ന പേരിൽ അറിയപ്പെടും. വ്യാഴാഴ്ച്ച രാത്രിയാണ് കമ്പനി പുതിയ മാറ്റം പ്രഖ്യാപിച്ചത്. പുതിയ ലോഗോയും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

സൊമാറ്റോ ഉടൻ തന്നെ എറ്റേണൽ ലിമിറ്റഡ് എന്നറിയപ്പെടുമെന്നും കമ്പനിയുടെ പേര് മാറ്റത്തിന് ബോർഡ് അംഗീകാരം നൽകിയതായും സിഇഒ ദീപീന്ദർ ഗോയലാണ് അറിയിച്ചത്. ഇത് ഒരു പേരുമാറ്റം മാത്രമല്ലെന്നും കമ്പനിയെ തന്നെ അഴിച്ചുപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി ഉടമകൾ മാറ്റം അംഗീകരിച്ചുകഴിഞ്ഞാൽ, കമ്പനി അതിൻ്റെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.comൽ നിന്ന് eternal.comലേക്ക് മാറ്റും. ഡിസംബർ 23 ന് സൊമാറ്റോ ബിഎസ്ഇ സെൻസെക്സിൽ പ്രവേശിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് കമ്പനി മുഖം മിനുക്കുന്നത്.സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയാണ് സൊമാറ്റോ.കമ്പനി ഈ വർഷം പ്രവർത്തനം ആരംഭിച്ച് പതിനേഴ് വർഷം പൂർത്തിയാക്കുക കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!