എല്ലാ വീടുകളിലും വീട്ടുസാധനങ്ങള്‍ തിന്ന് തീര്‍ത്ത് വീടിന്റെ മുക്കിലും മൂലയിലും കടന്നു ചെന്ന് ശല്യപ്പെടുത്താന്‍ എലികള്‍ ഉണ്ടാകും. പല അവസരങ്ങളിലും വീട്ടിലെ എലി വലിയൊരു ശല്യമായിരിക്കും.
എന്നാല്‍ ഇതിനെ എങ്ങനെ ഓടിക്കും എന്ന് ആലോചിച്ച് ഇരിക്കുന്നവര്‍ക്ക് ഇനി ആശ്വാസകരമായി തന്നെ എലിയെ തുരത്താം. ഇതാ ഈ നാല് ചെടികള്‍ വീട്ടില്‍ നട്ടു പിടിപ്പിച്ചാല്‍ മാത്രം മതി.
വീട്ടു മുറ്റത്തെല്ലാം ഈ ചെടികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിക്കോളൂ.
റോസ്മേരി ചെടി
മുടിയുടെ സംരക്ഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒരു സുഗന്ധ സസ്യമാണ് റോസ്മേരി. ഇതിന് നേര്‍ത്ത ഇലകളാണ് ഉള്ളത്. പുന്തോട്ടത്തിലും അതിര്‍ത്തിച്ചെടിയായും ഇതിനെ വളര്‍ത്താം. അടുക്കളയില്‍ ചട്ടിയിലും ഈ ചെടി വളര്‍ത്താം. ഇതിന്റെ ഗന്ധം എലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ ഈ ചെടിയുള്ള സ്ഥലത്ത് നിന്ന് അവ ദൂരെ പോകുന്നു.
ലാവെന്‍ഡര്‍ പ്ലാന്റ്
മെഴുകുതിരികളിലും ചില എണ്ണകളിലും ഉപയോഗിക്കുന്ന സുഗന്ധമുള്ള സസ്യമാണിത്. വീട്ടില്‍ ലാവെന്‍ഡര്‍ ചെടി നട്ടുവളര്‍ത്തുന്നത് എലിയെ തുരത്താന്‍ സഹായിക്കുന്നു.
പുതിന ചെടി
പുതിനയിലയുടെ ഗന്ധം എലി, ഉറുമ്പുകള്‍, കാക്ക എന്നിവയ്ക്ക് ഇഷ്ടമല്ല. അതിനാല്‍ അവയെ തുരത്താന്‍ വീട്ടില്‍ ഈ ചെടി നടുന്നത് നല്ലതാണ്.
ഡാഫോഡില്‍ ചെടി
ഡാഫോഡില്‍ ചെടിയുടെ പൂക്കളില്‍ നിന്ന് പുറപ്പെടുന്ന വിഷഗന്ധം എലികളെ തുരത്തും. വീടിന് മുന്നില്‍ ഈ ചെടി നട്ടുപിടിപ്പിച്ചാല്‍ എലിശല്യം എളുപ്പത്തില്‍ തടയാം. എന്നാല്‍ ഡാഫോഡിലിന്റെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണ്. ഏറെ സൂക്ഷിച്ച് വേണം ഇവ നടാന്‍.