Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Spread the News!

സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മുംബൈ: സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

നാഗ്പൂര്‍ സ്വദേശി സോഹേല്‍ ഖാന്‍ സലീം ഖാന്‍ (22) ആണ് മരിച്ചത്. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് ഇയാള്‍ പട്ടം പറത്തുകയായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി യുവാവ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

അതേസമയം മങ്കാപൂര്‍ പാലത്തില്‍ വെച്ച് പട്ടത്തിന്റെ ചരട് മുഖത്ത് ഉരഞ്ഞ് യുവതിക്ക് പരിക്കേറ്റു. പട്ടം പറത്താനുപയോഗിക്കുന്ന മൂര്‍ച്ചയുള്ള ചരട് മുഖത്ത് കുരുങ്ങിയാണ് പരിക്കേറ്റത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മുഖത്ത് ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാര്‍ധ റോഡിലും പട്ടത്തിന്റെ ചരട് മുഖത്ത് ഉരഞ്ഞ് വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. നരേന്ദ്ര നഗറില്‍ ബൈക്കില്‍ സഞ്ചരിച്ച 22 കാരനും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!