അപ്പം ഇടിയപ്പം പുട്ട് ചപ്പാത്തി എന്തിനൊപ്പവും സ്റ്റൂ അടിപൊളി ആണ്. ചിക്കന്‍ സ്റ്റൂ ബീഫ് സ്റ്റൂ മട്ടന്‍ സ്റ്റൂ എന്നിങ്ങനെ സ്റ്റൂ വെറൈറ്റി പലതരം ആണ്. പക്ഷെ പലപ്പോഴും തുടക്കക്കാര്‍ക്ക് ആ സ്‌പെഷ്യല്‍ രുചി ഏത് സ്റ്റൂ ഉണ്ടാക്കുമ്പോഴും കിട്ടണമെന്നില്ല. എന്തെങ്കിലും ഒരു കുറവ് ഉണ്ടാക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഇനി അടിപൊളിയായി തന്നെ ചിക്കന്‍ സ്റ്റൂ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ – 1/4 kg
ഉരുളക്കിഴങ്ങ് – 1
കാരറ്റ് – 2
ബീന്‍സ് – 4
പച്ചമുളക് – 3
സവാള – 1
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
ടിസ്പൂണ്‍ വീതം
തക്കാളി ( ചെറുത് ) – 2
കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍
ഗരം മസാല പൊടി – 11/2 ടോസ്പൂന്‍
ഗ്രാമ്പു – 3
ഏലക്ക – 2
പട്ട- ഒരു ചെറിയ പീസ്
കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – 1 ടേബിള്‍ ടിസ്പൂണ്‍
വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
രണ്ടാം പാല്‍ – 11/2 കപ്പ്
മല്ലിയില
പുതിനയില
അണ്ടിപ്പരിപ്പ്, കിസ്മിസ്
നെയ്യ് – 1 ടിസ്പൂണ്‍
ഉപ്പ്
നാരങ്ങനീര് – 1 ടിസ്പൂണ്‍
പഞ്ചസര – 1/2 ടിസ്പൂണ്‍
തയ്യാറാക്കേണ്ട വിധം:
ആദ്യം ചിക്കന്‍ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീന്‍സ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേര്‍ത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ ചേര്‍ക്കുക. രണ്ടാം പാല്‍ ചേര്‍ക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേര്‍ക്കാം.തിളച്ച് കഴിയുമ്പോള്‍ നാരങ്ങനീര്, പഞ്ചസാര ഇവ ചേര്‍ക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേര്‍ക്കുക. ഒന്ന് ചൂടാകുമ്പോള്‍ തീ ഓഫ് ചെയ്ത് നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേര്‍ത്ത് വിളമ്പാം.