Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇനി മുഖം പറയും ഫാറ്റി ലിവര്‍ ഉണ്ടോ എന്ന്, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രകടമാണെങ്കില്‍ ഒരിക്കലും വലിയൊരു അപകടത്തെ അവഗണിക്കരുത്

ഇനി മുഖം പറയും ഫാറ്റി ലിവര്‍ ഉണ്ടോ എന്ന്, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രകടമാണെങ്കില്‍ ഒരിക്കലും വലിയൊരു അപകടത്തെ അവഗണിക്കരുത്
Spread the News!

ഇനി മുഖം പറയും ഫാറ്റി ലിവര്‍ ഉണ്ടോ എന്ന്, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രകടമാണെങ്കില്‍ ഒരിക്കലും വലിയൊരു അപകടത്തെ അവഗണിക്കരുത്

ഇന്ന് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്ന പ്രശ്‌നമാണ് ഫാറ്റി ലിവര്‍. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന് പറയുന്നത്.

അമിത മദ്യപാനം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, എന്നിവ ആയിരുന്നു ഇത് വരാനുള്ള പ്രധാന കാരണം ആയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജീവിതരീതി കൊണ്ട് എല്ലാവരിലും ഈ രോഗം വരുന്നു.

ഫാറ്റി ലിവറിന്റെ ആദ്യ ഘട്ടമായ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ എന്‍എഎഫ്എല്‍ഡി കാര്യമായ ദോഷം വരുത്തില്ലെങ്കിലും, കൃത്യമായ ചികിത്സ തേടിയിലെങ്കില്‍ അത് കരളിനെ വരെ ബാധിക്കാനും, ക്യാന്‍സറിലേക്ക് നയിക്കാനും സാധ്യതകള്‍ ഏറെയാണ്.

എന്നാല്‍ ഈ രോഗം വരുന്നതിന് മുന്‍പേ തന്നെ ഫാറ്റി ലിവര്‍ ഡിസീസിന്റെ ലക്ഷണങ്ങള്‍ മുഖത്ത് കാണിക്കുന്നു. അത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • ചര്‍മ്മത്തിലോ കണ്ണുകളിലോ മഞ്ഞകലര്‍ന്ന നിറം കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്.
  • ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും കണ്ണുകള്‍ക്ക് താഴെ ഇരുണ്ട വൃത്തങ്ങള്‍ കാണപ്പെടാം എങ്കിലും ഫാറ്റി ലിവര്‍ രോഗത്തിന്റെയും ലക്ഷണമാണ് ഡാര്‍ക്ക് സര്‍ക്കിള്‍സ്.
  • അതുപോലെ, വീര്‍ത്തതോ അല്ലെങ്കില്‍ വീക്കമുള്ളതോ ആയ മുഖം കരളിന്റെ ആരോഗ്യം മോശമായതിന്റെ ലക്ഷണമാകാം.
  • ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കാനും, വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ് കരള്‍. ഇതിന്റെ ആരോഗ്യം മോശമാകുമ്പോള്‍ മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
  • കരളിന്റെ പ്രവര്‍ത്തനം മോശമാകുമ്പോള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടാതെ വരികയും വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഇത് ചര്‍മ്മം മങ്ങിയതും ക്ഷീണിച്ചതുമായി കാണപ്പെടാന്‍ കാരണമാകും.
  • കരള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്തചംക്രമണം മോശമാകുകയും, മുഖത്ത് ചുവപ്പ് നിറം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.
  • അതുപോലെ, ഫാറ്റി ലിവര്‍ ഉള്ളവരില്‍ അമിതമായ എണ്ണ ഉല്‍പാദനം ഉണ്ടാകും. ഇത് മൂലം നെറ്റിയിലും മൂക്കിലും എണ്ണമയം രൂപപ്പെട്ടേക്കും.
  • കരളിന്റെ ആരോഗ്യം മോശമായാല്‍ അത് ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ ബാധിക്കും. കൂടാതെ, ഇരുമ്പിന്റെ അളവിനെയും ബാധിക്കും. ഇത് ചുണ്ടുകള്‍ വിളറിയതോ അല്ലെങ്കില്‍ മഞ്ഞനിറം കലര്‍ന്നതോ ആയി കാണപ്പെടുന്നതിന് കാരണമായേക്കും.
  • ചര്‍മ്മത്തില്‍ നിരന്തരമായ ചൊറിച്ചില്‍, പ്രത്യേകിച്ച് വരണ്ട പാടുകള്‍ എന്നിവ കാണുന്നതും ഫാറ്റി ലിവറിന്റെ സൂചനയാകാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!