വീടുകളില്‍ ചില്ല് പാത്രങ്ങളും ഗ്ലാസുകളും പൊട്ടി വീഴുന്നത് സ്വാഭാവികമാണ്. പക്ഷെ പിന്നീടുള്ള ദിവസങ്ങള്‍ ഇതിന്റെ തരിയോ പൊടിയോ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന ടെന്‍ഷന്‍ ആയിരിക്കും എല്ലാവര്‍ക്കും.
കുട്ടികള്‍ ഉള്ള വീടുകളില്‍ ഈ തരി കിടക്കുന്നത് വലിയ അപകടം ആണ്. കാരണം എവിടെയും ഏടി നടക്കുന്ന കുട്ടികള്‍ ഇതിലും എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ഈസിയായി ഇവ എങ്ങനെ വൃത്തിയാക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യം:
കൈ കൊണ്ട് ഒരിക്കലും ഗ്ലാസ് ചില്ലുകള്‍ പെറുക്കിയെടുക്കരുത്. അഥവാ എടുക്കുകയാണെങ്കില്‍ കട്ടിയുള്ള ഗ്ലൗസ് ഇട്ട് എടുക്കുക. വലിയ കഷണങ്ങളൊക്കെ അങ്ങനെ എടുക്കാം. അല്ലെങ്കില്‍ ടോങുകള്‍ ഉപയോഗിച്ച് മാത്രം എടുക്കുക.
ഉരുളക്കിഴങ് കൊണ്ടൊരു പ്രയോഗം:
ഒരു കിഴങ്ങ് രണ്ടായി മുറിക്കുക. അതിന്റെ ഒരുഭാഗം ഉപയോഗിച്ച് പൊട്ടിയ ഗ്ലാസ് ചില്ലുകളിലൂടെ ഉരസുക. എന്നാല്‍ ചെറിയ പൊടി ചില്ലുകളൊക്കെ ഇതില്‍ പറ്റിപ്പിടിച്ചിരിക്കും. ഇത് നല്ലൊരു മാര്‍ഗമാണ്.
ടവല്‍ ഉപയോഗിച്ചും വൃത്തിയാക്കാം:
നനച്ചെടുക്കുന്ന ടവല്‍ (ടിഷ്യൂ)പേപ്പര്‍ കൊണ്ട് ബാക്കിവരുന്ന ചില്ലുപൊടികളൊക്കെ ഒപ്പിയെടുക്കാന്‍ കഴിയും. ഇതും നല്ല രീതിയാണ്.
ബ്രഡ് മികച്ച മാര്‍ഗ്ഗം:
പൊട്ടിയ ഗ്ലാസ് ചില്ലുകള്‍ എടുക്കാന്‍ ഫ്രഷ് ബ്രഡ് നല്ലതാണ്. ഗ്ലാസ് ചില്ലുകള്‍ ഉള്ളിടത്ത് മൃദുവായി ഉരസുക. അമര്‍ത്തി ഉരസരുത്. കാരണം ബ്രഡ് പൊടിഞ്ഞു പോവും. അതുകൊണ്ട് സൂക്ഷിച്ചു വേണം ചെയ്യാന്‍.
എളുപ്പം എടുക്കാം ടേപ്പുകള്‍ കൊണ്ട്:
മാസ്‌കിങ് ടേപ്പുകളോ ഡക്ട് ടേപ്പുകളോ പൊട്ടിയ ചില്ലുകള്‍ എടുക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ നല്ല വീതിയുള്ളവ വേണം എടുക്കാന്‍. തറയിലോ പരവതാനിയിലോ ആണ് ചില്ലുപാത്രം പൊട്ടിയതെങ്കില്‍ ലിന്റ് റോളറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാം. എന്നിട്ട് അവിടെ കഴുകി വൃത്തിയാക്കിയാല്‍ മതിയാവും. പരവതാനികളോ മറ്റോ ആണെങ്കില്‍ വാക്യും ചെയ്യുന്നതും നല്ലതാണ്.