പച്ചക്കറികളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് തക്കാളി. എന്നാല്‍ അതുപോലെ തന്നെ പച്ചക്കറികളില്‍ ഏറ്റവും വേഗം ചീത്തയാകുന്ന ഒന്ന് കൂടിയാണ് തക്കാളി. ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും അധികം ദിവസം ആകും മുന്‍പേ തക്കാളി ചീത്തയാകും.
എന്ത് കറിക്കൊപ്പവും ചേര്‍ക്കാം എന്നത് കൊണ്ട് തന്നെ തക്കാളി കുറച്ച് വാങ്ങിക്കുന്നത് നഷ്ടവും ആണ്. എന്നാല്‍ തക്കാളി ചീത്തയാകാതെ ഫ്രഷ് ആയി ഇരിക്കാന്‍ ചില ഐഡിയകള്‍ ഉണ്ട്.
ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ പെട്ടെന്നുതന്നെ വെള്ളം കയറുകയോ തൊലി കേടായിപ്പോവുകയോ ചെയ്യുകയാണ് എപ്പോഴും പതിവ്. എന്നാല്‍ തക്കാളി മൂന്നോ നാലോ മാസംവരെ കേടാകാതെ സൂക്ഷിക്കാന്‍ മികച്ച ചില മാര്‍ഗങ്ങളുണ്ട്.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്തതിനുശേഷം അതില്‍ രണ്ട് സ്പൂണ്‍ ഉപ്പ്, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് തക്കാളി ഇട്ടുവയ്ക്കാം. അര മണിക്കൂറിനു ശേഷം തക്കാളി ഓരോന്നായി പുറത്തെടുത്ത് നല്ല വെള്ളത്തില്‍ കഴുകി തുടച്ചെടുക്കണം. ഇനി ഒരു പാത്രമെടുത്ത് അതില്‍ പേപ്പര്‍ വിരിച്ചതിനുശേഷം തക്കാളി ബ്രൗണ്‍ പേപ്പറിലോ പത്രത്താളിലോ പൊതിഞ്ഞ് ഇതില്‍ ഇട്ടുവയ്ക്കാം. ഇത്തരത്തില്‍ തക്കാളി കേടാകാതെ മൂന്നുമാസംവരെ സൂക്ഷിക്കാം. 14 ദിവസത്തിനുശേഷം തക്കാളി തുറന്ന് പരിശോധിച്ച് അതില്‍ നന്നായി പഴുത്തവ ഉണ്ടെങ്കില്‍ മാറ്റി വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒപ്പം സൂക്ഷിച്ചിരിക്കുന്ന മറ്റ് തക്കാളികള്‍ പെട്ടെന്ന് പഴുക്കുന്നത് ഒഴിവാക്കാം. ഈ രീതിയിലൂടെ ഫ്രിഡ്ജ് ഇല്ലാതെ തന്നെ തക്കാളി ഏറെ നാള്‍ സൂക്ഷിക്കാം.
തക്കാളി കേടാകാതെ സൂക്ഷിക്കാന്‍ മറ്റൊരു മാര്‍ഗം കൂടി പരീക്ഷിക്കാം. ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് രണ്ട് സ്പൂണ്‍ വിനാഗിരി ചേര്‍ത്തതിനുശേഷം തക്കാളി പത്ത് മിനിട്ട് ഇട്ടുവയ്ക്കാം. ശേഷം നല്ല വെള്ളത്തില്‍ ഒന്നുകൂടി കഴുകിയെടുക്കാം. ഇനിയിത് ഓരോന്നായി പുറത്തെടുത്ത് നന്നായി തുടച്ചതിനുശേഷം ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിക്കാം.
ഒരു പാത്രത്തില്‍ പേപ്പര്‍ വിരിച്ചതിനുശേഷം പൊടിയുപ്പ് വിതറി തക്കാളി അതിനുമുകളിലായി വയ്ക്കാം. ഞെട്ടുവരുന്ന ഭാഗമാണ് ഉപ്പുമായി ചേര്‍ന്നിരിക്കേണ്ടത്. ഇനിയിത് അടുക്കളയില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല.