Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇന്നത്തെ ഊണിന് സ്‌പെഷ്യല്‍ താറാവ് വരട്ടിയത് ആയാലോ? വളരെ സിംപിളായി രുചികരമായി തന്നെ താറാവ് വരട്ടിയത് വീട്ടില്‍ തയ്യാറാക്കാം

ഇന്നത്തെ ഊണിന് സ്‌പെഷ്യല്‍ താറാവ് വരട്ടിയത് ആയാലോ? വളരെ സിംപിളായി രുചികരമായി തന്നെ താറാവ് വരട്ടിയത് വീട്ടില്‍ തയ്യാറാക്കാം
Spread the News!

ഇന്നത്തെ ഊണിന് സ്‌പെഷ്യല്‍ താറാവ് വരട്ടിയത് ആയാലോ? വളരെ സിംപിളായി രുചികരമായി തന്നെ താറാവ് വരട്ടിയത് വീട്ടില്‍ തയ്യാറാക്കാം

താറാവ് വാങ്ങുമ്പോള്‍ എന്നും ഒരേ രുചിയില്‍ ആണോ വാങ്ങുന്നത്? ഇനി അല്‍പം വ്യത്യസ്തമായി തന്നെ ഉണ്ടാക്കി നോക്കാം. രുചിയുടെ കാര്യത്തില്‍ ആരും വീണുപോകുന്ന താറാവ് വരട്ടിയത് തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

താറാവിറച്ചി- 1 കിലോ
ചെറിയ ഉള്ളി- 10 എണ്ണം
ഇഞ്ചി- ഒരു വലിയ കഷ്ണം
വെളൂത്തുള്ളി -10 അല്ലി
കുരുമുളക്- ഒരു ടീ സ്പൂണ്‍
പെരുജീരകം പൊടിച്ചത് – ഒരു ടീ സ്പൂണ്‍
സവാള – ഒരെണ്ണം
തക്കാളി – 2 എണ്ണം
മഞ്ഞള്‍ പൊടി- 1/4 ടീ സ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
തേങ്ങാപാല്‍ (ഒന്നാം പാല്‍)- ഒരു കപ്പ്
തേങ്ങാപാല്‍ (രണ്ടാം പാല്‍)- രണ്ട് കപ്പ്
കറിവെപ്പില -2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ തേങ്ങാപാല്‍ (രണ്ടാം പാല്‍) ഇറച്ചി, മുളകു പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. ശേഷം പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചു കഴിയുമ്പോള്‍ സവാള, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!