Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്നലെ മുതല്‍ കാണാനില്ല, അന്വേഷണം ചെന്നെത്തിയത് സ്‌കൂളില്‍, വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Spread the News!

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുറ്റിച്ചലില്‍ ആണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സന്‍ എബ്രഹാമാണ് മരിച്ചത്.

കുട്ടിയെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഇന്നലെ മുതല്‍ കുട്ടിയെ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ സ്‌കൂളില്‍ തന്നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് സ്‌കൂളില്‍ പ്രൊജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ കുട്ടിയുടെ മരണത്തില്‍ എന്ന് അറിയില്ല. ഇതേ കുറിച്ച് ഒന്നും അറിയില്ല എന്നും ബന്ധുക്കള്‍ പറയുന്നു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യ ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കള്‍ ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!