Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തി; മകരവിളക്ക് സീസണിൽ ദര്‍ശനത്തിന് എത്തിയത് 19,00,789 ഭക്തർ

Spread the News!

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തി. നാളെയാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും തീര്‍ഥാടകര്‍ക്ക് ഇന്ന് രാത്രി വരെയാണ് ദര്‍ശനം ഉണ്ടാവുക. പമ്പയില്‍നിന്നു വൈകീട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും.

പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഡിസംബര്‍ 30ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15നാണ് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത്. നവംബര്‍ 15 മുതല്‍ ജനുവരി 17 വരെ ആകെ 51,92,550 പേര്‍ ദര്‍ശനം നടത്തിയതായും അധികൃതര്‍ അറിയിച്ചു.

ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകളണച്ച് മേല്‍ശാന്തി പിന്നോട്ട് ചുവടുവച്ചു പുറത്തിറങ്ങി ശ്രീകോവില്‍ നടയടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കി,തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!