Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘സഞ്ജു ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് കെസിഎ സെക്രട്ടറിക്ക് അയച്ചത്, സീനിയര്‍ താരം ഇങ്ങനെ ആണോ ചെയ്യേണ്ടത്’ സഞ്ജുവിനെതിരെ കെസിഎ

Spread the News!

കൊച്ചി: സഞ്ജു സാംസണിനെതിരെ കെസിഎ. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടിയിരുന്നില്ല. ഈ സംഭവത്തില്‍ സഞ്ജു സാംസണിനെതിരെ കെസിഎ പറഞ്ഞ കാര്യങ്ങള്‍ ആണ് വാര്‍ത്തയാകുന്നത്.

വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെ സഞ്ജു സാംസണ്‍ വിട്ടുനിന്നതെന്ന് കെ.സി.എ ചൂണ്ടിക്കാട്ടുന്നു. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ആണ് ഈ കാര്യം പറഞ്ഞത്. വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടംലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘സഞ്ജു ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് കെസിഎ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെസിഎയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ സീനിയര്‍ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട ഒരു താരം ഒരുവരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ല’ ജയേഷ് ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജയേഷ് ജോര്‍ജിന്റെ പ്രതികരണം.

സഞ്ജു മാറി നിന്നും അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കൃത്യമായ കാരണം കാണിക്കാതെ സഞ്ജു വിജയ് ഹസാരെ പരിശീലന ക്യാമ്പില്‍നിന്ന് വിട്ടുനിന്നതില്‍ ബിസിസിഐ സെലക്ടര്‍മാര്‍ക്കും അതൃപ്തിയുള്ളതായാണ് വിവരം. സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകാണിക്കണമെന്ന നിലപാടാണ് ബിസിസിഐക്ക് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!