സോയ കഴിക്കാന്‍ മടി ഉള്ളവരാണോ? എന്നാല്‍ തീര്‍ച്ചയായും ഇതുപോലെ നിങ്ങള്‍ ഉണ്ടാക്കി നോക്കണം. ഇതുപോലെ ഉണ്ടാക്കി നോക്കിയാല്‍ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയില്ല.
ഉച്ചയൂണിനൊപ്പം നോണ്‍വെജ് കൂടിയുണ്ടെങ്കില്‍ കുശാലാകുമെന്ന് കരുതുന്നവര്‍ക്ക് പറ്റിയ വിഭവം ആണിത്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെങ്കിലും ഈ സോയ 65 നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടും. വളരെ സിമ്പിള്‍ ആയ നല്ല കിടിലന്‍ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
സോയചങ്ക്‌സ് (വലുത് ) – 2 കപ്പ്
കാശ്മീരി മുളക് പൊടി – 2 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
തൈര് – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല – 1 ടീസ്പൂണ്‍
ഖരം മസാല – 1/2 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1/4 ടീസ്പൂണ്‍
ചെറിയ ജീരകം പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
നാരങ്ങ നീര് – 1 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 2 പിഞ്ച്
കോണ്‍ഫ്‌ലോര്‍ – 3 ടേബിള്‍ സ്പൂണ്‍
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സണ്‍ഫ്‌ലവര്‍ ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് – 1/2 ടേബിള്‍ സ്പൂണ്‍
റെഡ് ഫുഡ് കളര്‍ – 2 പിഞ്ച്
തയ്യാറാക്കുന്ന വിധം:
ആദ്യമായി രണ്ട് കപ്പ് സോയ ചങ്ക്സ് എടുക്കണം. ശേഷം ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോള്‍ അതിലേക്ക് ഉപ്പ് ചേര്‍ത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയര്‍ന്ന തീയില്‍ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് രണ്ടര ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക് പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു ടേബിള്‍ സ്പൂണ്‍ തൈരും കൂടെ ചേര്‍ത്ത് കൊടുക്കാം.
അതിനുശേഷം ഒരു ടീസ്പൂണ്‍ ചിക്കന്‍ മസാലയും അര ടീസ്പൂണ്‍ ഖരം മസാലയും കാല്‍ ടീസ്പൂണ്‍ പെരും ജീരകത്തിന്റെ പൊടിയും കാല്‍ ടീസ്പൂണ്‍ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേര്‍ത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും ഒരു ടീസ്പൂണ്‍ കുരുമുളക് പൊടിയും ഒന്നര ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്‌ലവറും ഒരു ടേബിള്‍ സ്പൂണ്‍ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കാം.