Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇതൊരു ഒന്നൊന്നര ചമ്മന്തി തന്നെ, ആരും പിന്നെയും പിന്നെയും കഴിക്കാന്‍ കൊതിച്ചു പോകുന്ന അടിപൊളി കൊതിയൂറും തക്കാളി ചമ്മന്തി

Spread the News!

ഇന്ന് ചോറിന് കറി ഒന്നും ഇല്ലെന്ന സങ്കടത്തില്‍ ഇരിക്കുകയാണോ? വേഗം വന്നോളൂ ഈ അടിപൊളി തക്കാളി ചമ്മന്തി ഉണ്ടാക്കാം. ചോറിന് അടിപൊളി കോംപിനേഷന്‍ ആയ ചമ്മന്തി. കൊതിയൂറും തക്കാളി ചമ്മന്തി ഇങ്ങനെ ഉണ്ടാക്കി നോക്കിയാല്‍ പിന്നെ മിനിമം 2 പ്ലേറ്റ് ചോറ് എങ്കിലും ആരും കഴിച്ചു പോകും.

തക്കാളി ചമ്മന്തി ഇഡ്ഡലിക്കും ദോശക്കും ഒപ്പം ചേരും. ഈ തക്കാളി ചട്‌നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങള്‍ക്കും ലഘു ഭക്ഷണങ്ങള്‍ക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച കോംപോ ആണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ആവശ്യമുള്ള ചേരുവകള്‍:

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 5 എണ്ണം
ചെറിയ ഉള്ളി – 5 എണ്ണം
ചില്ലി ഫ്‌ലേക്സ് -1 ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍ – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
തക്കാളി – 5 എണ്ണം
ഉപ്പ് – 2 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു പാന്‍ ചൂടാക്കാന്‍ വെക്കണം. പാന്‍ ചൂടായി വരുമ്പോള്‍ അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് അഞ്ച് വെളുത്തുള്ളി ചെറിയ കഷങ്ങളാക്കി അരിഞ്ഞത് ഇട്ട് കൊടുക്കണം. ശേഷം വെളുത്തുള്ളി ഒന്ന് ചെറുതായി മൂത്ത് വരുമ്പോള്‍ അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കൂടെ ചേര്‍ത്ത് കൊടുക്കാം. ഇവ ചെറിയ ഗോള്‍ഡന്‍ കളര്‍ ആവുന്നത് വരെ ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചില്ലി ഫ്‌ലേക്സും ഒരു ടീസ്പൂണ്‍ കാശ്മീരി ചില്ലി പൗഡറും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കൂടി ചേര്‍ത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കാം. അടുത്തതായി ഇതിലേക്ക് ചെറുതായി അരിഞ്ഞ അഞ്ച് തക്കാളിയും രണ്ട് ടീസ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും കൂടി ചേര്‍ത്ത് കൊടുത്ത ശേഷം എല്ലാം കൂടി നന്നായി വഴറ്റി തക്കാളി പേസ്റ്റ് പരുവം ആവുന്നത് വരെ ഇളക്കി കൊടുക്കാം. തക്കാളിയിലെ വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം എണ്ണ തെളിഞ്ഞു വരുമ്പോള്‍ സ്റ്റവ് ഓഫ് ചെയ്യാം. സ്വാദിഷ്ടമായ തക്കാളി ചട്‌നി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!