Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ബേക്കറിയിലെ അതേ രുചിയില്‍ മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം, വെറും അഞ്ച് മിനുറ്റില്‍ നല്ല പെര്‍ഫക്ട് ആയ മൈസൂര്‍ പാക്ക്

ബേക്കറിയിലെ അതേ രുചിയില്‍ മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം, വെറും അഞ്ച് മിനുറ്റില്‍ നല്ല പെര്‍ഫക്ട് ആയ മൈസൂര്‍ പാക്ക്
Spread the News!

ബേക്കറിയിലെ അതേ രുചിയില്‍ മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം, വെറും അഞ്ച് മിനുറ്റില്‍ നല്ല പെര്‍ഫക്ട് ആയ മൈസൂര്‍ പാക്ക്

ബേക്കറിയിലെ കണ്ണാടിച്ചില്ലിനുള്ളിലൂടെ നമ്മെ കൊതിപ്പിക്കുന്ന ഒന്നാണ് മൈസൂര്‍ പാക്ക്. ഏതൊരു സന്തോഷം നിറഞ്ഞ ആഘോഷത്തിനും മധുരത്തിന് ഒരു പ്രത്യേക പങ്കുണ്ട്. അതില്‍ പ്രധാനമാണ് മൈസൂര്‍ പാക്ക്. കടകളില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ മൈസൂര്‍ പാക് ഉണ്ടാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

കടലമാവ് – 300 ഗ്രാം
ചെറുചൂടുള്ള നെയ്യ് – 200 ഗ്രാം
ചെറുചൂടുള്ള ഓയില്‍ – 100 ഗ്രാം
പഞ്ചസാര – 300 ഗ്രാം
വെള്ളം – ¾ കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ കടലമാവ് ഇട്ട് രണ്ടു മുതല്‍ 3 മിനിറ്റ് വരെ കുറഞ്ഞ തീയില്‍ വറുത്തെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കാം. നെയ്യും ഓയിലും മറ്റൊരു പാത്രത്തില്‍ യോജിപ്പിച്ച് അതില്‍നിന്ന് പകുതി, കുറേശ്ശെയായി കടലമാവിലേക്ക് ഒഴിച്ച് പേസ്റ്റ് പരുവത്തില്‍ യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍, പഞ്ചസാര ഒരുനൂല്‍ പരുവം ആകുന്നതിനു തൊട്ടു മുന്‍പുവരെ തിളപ്പിച്ചെടുക്കുക. ഇനി തീ കുറച്ചുവച്ച്, കടലമാവിന്റെ മിശ്രിതം പഞ്ചസാര ലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം ബാക്കിയുള്ള നെയ്യും ഓയിലും കുറേശ്ശെ വീതം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊടുത്ത് ഇളക്കിക്കൊടുക്കുക. അതിനുശേഷം നന്നായി വരട്ടിയെടുക്കുക. തണുത്ത വെള്ളത്തിലേക്ക് അല്‍പം മാവൊഴിച്ച്, അത് കൈകൊണ്ട് ഉരുട്ടി എടുക്കുക ഒട്ടിപ്പിടിക്കാതെ കിട്ടുന്ന പാകമായാല്‍ ചൂടില്‍ നിന്നിറക്കി ഉടനെതന്നെ നെയ്യ് പുരട്ടിയ ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് നന്നായി ചൂടാറിയശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!