Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കടകളില്‍ പോയി കഴിക്കുന്ന ആലൂ പൊറോട്ട ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം, കടകളിലെ അതേ പെര്‍ഫക്ഷനില്‍ ഉണ്ടാക്കാന്‍ ഇനി വളരെ എളുപ്പം സാധിക്കും

Spread the News!

പലപ്പോഴും ദോശ ഇഡ്ഡലി പുട്ട് ചപ്പാത്തി ഇടിയപ്പം എന്നിങ്ങനെയായിരിക്കും നിങ്ങളുടെ വീട്ടിലെ ബ്രേക്ക്ഫാസ്റ്റ് മെനു. എന്നും ഇതേ രീതി തുടരുമ്പോള്‍ എപ്പോഴെങ്കിലും അതൊന്ന് മാറ്റിപ്പിടിക്കാന്‍ തോന്നിയിട്ടുണ്ടോ? ഇതാ ഇനി ധൈര്യമായി തന്നെ ഇതെല്ലാം മാറ്റി അടിപൊളിയായി വേറെ ഒന്ന് ട്രൈ ചെയ്യാം.

വീട്ടില്‍ എപ്പോഴും ഉണ്ടാകാറുള്ള ഗോതമ്പ് പൊടി വെച്ച് അടിപൊളി ആലൂ പൊറോട്ട വീട്ടില്‍ ഉണ്ടാക്കാം. റെസ്റ്റോറന്റിലെ അതേ സ്‌റ്റൈലില്‍ അതേ പെര്‍ഫക്ഷനോടെ തന്നെ ആലു പൊറോട്ട വളരെ എളുപ്പം തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

ഗോതമ്പ് പൊടി
ഉപ്പ്
ഓയില്‍
ഉരുള കിഴങ്ങ്
മല്ലിയില
ഇഞ്ചി

തയ്യാറാക്കുന്ന വിധം:

ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്പോള്‍ അതിലേക്ക് എടുത്ത വച്ച ഓയില്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക. ശേഷം ഫില്ലിംഗ്‌സ് തയ്യാറക്കാന്‍ ഉരുള കിഴങ്ങ് ആവിയില്‍ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടര്‍ന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് ഉപ്പും,മല്ലിയിലയും, ഇഞ്ചിയും അതിലേക്ക് ചേര്‍ത്ത് കൈ ഉപയോഗിച്ച് ഉടച്ചു മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകള്‍ ആക്കി മാറ്റി വക്കുക. അതില്‍ ഒരു വലിയ ഉരുള എടുത്ത് പൊടിയില്‍ മുക്കി വട്ടത്തില്‍ പരത്തി എടുത്ത ശേഷം അത് കുഴിച്ച് ഒരു ഉരുള ഫില്ലിംഗ് വക്കണം.ശേഷം മാവ് കൊണ്ട് ഫിലിംങ് കവര്‍ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയില്‍ വച്ച് പതുക്കെ പരത്തി എടുക്കണം. ഫില്ലിങ്ങ്‌സ് പുറത്ത് വരാത്ത രീതിയില്‍ വേണം പറാത്ത പരത്തി എടുക്കാന്‍. ശേഷം അടുപ്പത്ത് ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്. 2 ഭാഗത്തും നെയ്യ് തൂവിയാണ് പറാത്ത തയ്യാറാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!