തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും എന്ന് അറിയിച്ചു.
പ്രതിപക്ഷ സര്‍വ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐയുടെ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സിലുമാണ് ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഈ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും.
അതിനിടെ, പണിമുടക്ക് പ്രഖ്യാപിച്ച സിപിഐയുടെ സര്‍വീസ് സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം അനുകൂല സര്‍വീസ് സംഘടന രംഗത്തെത്തിയിരുന്നു. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസിലാണ് സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിനെതിരെ പരിഹാസമുള്ളത്.
സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീലുകളിലും രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ചു. ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും.