ബിരിയാണി എന്നാല്‍ ബിഫും ചിക്കനും ആണെന്ന് കരുതുന്നവര്‍ക്ക് ഇതാ അല്‍പം ഹെല്‍ത്തിയായ ഒരു ബിരിയാണി. എന്നും ബിഫും ചിക്കനും ഫിഷും മുട്ടയും മട്ടനും ബിരിയാണികള്‍ കഴിക്കുന്നവര്‍ക്ക് ഹെല്‍ത്തിയായ മഷ്‌റൂം ബിരിയാണി തന്നെ കഴിച്ചാലോ?
പോഷകങ്ങള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ കൂണ്‍ കൊണ്ട് ഒരു രുചികരമായ ബിരിയാണി തയ്യാറാക്കാം. ഇതിന് ആവശ്യം വേണ്ട ചേരുവകള്‍
ആവശ്യമുള്ള ചേരുവകള്‍:
കൂണ്‍-അരക്കിലോ
ബിരിയാണി അരി-രണ്ടു കപ്പ്
നെയ്യ്
ഉണക്കമുന്തിരി
കശുവണ്ടിപ്പരിപ്പ്
സവാള-4
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുജീരകപ്പൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില- ഒരു പിടി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബിരിയാണി അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. കൂണ്‍ കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് നെയ്യൊഴിയ്ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇത് നന്നായി വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. വേവിച്ചു വച്ചിരിക്കുന്ന ചോറില്‍ ഈ മസാല ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും കൂടി ചേര്‍ക്കുക. രുചികരമായ കൂണ്‍ ബിരിയാണി തയ്യാര്‍.