Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

Spread the News!

കോഴിക്കോട് : പോക്സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടൻ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!