Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ നാളുകളില്‍ ജനിച്ചവര്‍ ആണോ? ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചില നക്ഷത്രക്കാരെ കുറിച്ച് അറിയാം

Spread the News!

വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ആലോചിച്ച് ചെയ്യേണ്ട ഒന്ന് കൂടിയാണ് വിവാഹം. ഒന്ന് പാളിപ്പോയാല്‍ തന്നെ അത് ജീവതത്തെ തന്നെ ബാധിക്കും. ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. പലപ്പോഴും നക്ഷത്രപ്രകാരം ദാമ്പത്യത്തില്‍ അനുയോജ്യതയുണ്ടെങ്കിലും ചിലര്‍ക്ക് അത് മോശമായി ഭവിക്കുന്നു.

എത്രയൊക്കെ നല്ല ജീവിതം സ്വപ്‌നം കണ്ടാലും ചിലരുടെ ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടാറുണ്ട്. ചില നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും എന്തൊക്കെയാണ് നേരിടുന്ന പ്രശ്നങ്ങള്‍ എന്നും നമുക്ക് നോക്കാം. ചില ജന്മ നക്ഷത്രങ്ങളും അവര്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളും നമുക്ക് പര്യവേക്ഷണം ചെയ്യാം.

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ വളരെയധികം ഊര്‍ജ്ജസ്വലരും, സാഹസികരും, ആയിരിക്കും. മാത്രമല്ല ഇവരുടെ ആവേശകരമായ പെരുമാറ്റവും നിരന്തരമായ മാറ്റത്തിനായുള്ള ആഗ്രഹവും കാരണം പലപ്പോഴും ദാമ്പത്യത്തിലും ഇവര്‍ പ്രതിസന്ധികള്‍ അനുഭവിക്കും. ഇതിന്റെ ഫലമായി ഒരു ബന്ധത്തില്‍ ഇവര്‍ക്ക് വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ സാധിക്കുകയില്ല.ഇത് ദാമ്പത്യ പരാജയത്തിലേക്ക് എത്തിക്കും.

രോഹിണി

രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ പലപ്പോഴും ആകര്‍ഷണീയരായിരിക്കും. ഏത് കാര്യത്തിലും ഇവര്‍ മുന്നിലുണ്ടാവും. എന്നാല്‍ ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ പലപ്പോഴും അത്തരം മാറ്റങ്ങളിലേക്ക് എത്തിയില്ലെങ്കില്‍ അത് ഇവരില്‍ നിരാശയുണ്ടാക്കും. ഈ വികാരങ്ങള്‍ സംഘര്‍ഷത്തിന് കാരണമാകും, കൂടാതെ പങ്കാളിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

മകയിരം

മകയിരം നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിമാന്‍മാരായിരിക്കും. എന്നാല്‍ ഇവര്‍ ഒരു കാര്യത്തെ കാര്യമായി കൈകാര്യം ചെയ്യുമ്പോള്‍ അത് അമിതമായ ചിന്തയിലേക്ക് എത്തിക്കും. ഇത് പലപ്പോഴും ദാമ്പത്യത്തില്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്കോ അനാവശ്യമായ പിരിമുറുക്കത്തിനോ കാരണമാകും. അത് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നു.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ പലപ്പോഴും വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും. അത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിന്റെ ഫലമായി മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത് വഴി പലപ്പോഴും വൈകാരിക പൊട്ടിത്തെറികള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത് ദാമ്പത്യ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാക്കാം.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ എപ്പോഴുംവളരെയധികം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരും പ്രായോഗികമായി ചിന്തിക്കുന്നവരും ആയിരിക്കും. എന്നാല്‍ ഒരു ബന്ധത്തിലും അമിതമായി വിമര്‍ശനം ഏറ്റെടുക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഇവരുടെ ദാമ്പത്യത്തില്‍ ഉണ്ടാക്കും. പലപ്പോഴംു പങ്കാളിയുടെ പോരായ്മകളോ കുറവുകളോ പറയുന്ന വ്യക്തിയാണെങ്കില്‍ അവരുടെ ജീവിതം പ്രശ്നത്തിലാക്കുന്നത് ഇത്തരം ചിന്തകളാണ്.

അത്തം

അത്തം നക്ഷത്രക്കാരായവരും ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നിലായിരിക്കും. എന്നാല്‍ ഇവര്‍ പലപ്പോഴും പല കാര്യത്തിലും വേണ്ടത്ര ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. കൂടാതെ ദാമ്പത്യജീവിതത്തില്‍ ഇവര്‍ വൈകാരിക അകലവും പാലിക്കുന്നു. ഇതെല്ലാം പലപ്പോഴും പങ്കാളിയുടെ ജീവിതത്തേയും ചിന്തയേയും പ്രശ്നത്തിലാക്കും. ഇത് ബന്ധം മികച്ച രീതിയില്‍ തുടര്‍ന്ന് പോവുന്നതില്‍ പ്രശ്നങ്ങളുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!