Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

രണ്ട് മണിക്കൂറിനുള്ളില്‍ അയ്യായിരം ഏക്കറില്‍ തീ പടര്‍ന്നു, അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Spread the News!

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നു. അമേരിക്കയില്‍ ലോസ് ആഞ്ചല്‍സില്‍ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടു തീ പടര്‍ന്ന് ആശങ്ക നിലനിന്നിരുന്നു. വീണ്ടും കാട്ടു തീ പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ആഴ്ചകളോളമായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ പാടര്‍ന്നു പിടിച്ചിരുന്നു. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.

2 മണിക്കൂറിനുള്ളില്‍ അയ്യായിരം ഏക്കറിലേക്കാണ് തീ പടര്‍ന്നിരിക്കുന്നത്. ശക്തമായ വരണ്ട കാറ്റ് തീ അണയ്ക്കാനുള്ള ശ്രമത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രണ്ട് സ്ഥലങ്ങളിലുണ്ടായിരിക്കുന്നത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ഒരു വിധം കാട്ടുതീയില്‍ നിന്ന് ലോസ് ആഞ്ചല്‍സ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!