ബിഡിഎഫ് അഥവാ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി പലപ്പോഴും നാം ഏറെ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. വളരെ ടേസ്റ്റിയായ ഈ വിഭവം പക്ഷെ പലപ്പോഴും വീടുകളില്‍ തയ്യാറാക്കാറില്ല. എല്ലാവരും കടകളില്‍ നിന്നായിരിക്കും ഇത് വാങ്ങുക. ഇതാ ഇനി ധൈര്യമായി ഇത് വീട്ടില്‍ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകള്‍:
എല്ലില്ലാത്ത 500ഗ്രാം ബീഫ് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 75%വേവിച്ചു നീളത്തില്‍ അരിഞ്ഞെടുക്കുക.
മുളക് പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ലര്‍ 1ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കോഴിമുട്ട 1
ഗരം മസാല കാല്‍ ടീ സ്പൂണ്‍
ഉപ്പ് പാകത്തിന്
കുരുമുളക് പൊടി 1ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിള്‍ സ്പൂണ്‍ നിറയെ.
വിനാഗിരി 4ടേബിള്‍ സ്പൂണ്‍
വെള്ളം വേണമെങ്കില്‍ ബീഫ് വെന്ത വെള്ളം ചേര്‍ക്കുക…
തയ്യാറാക്കേണ്ട വിധം:
എല്ലാം കൂടി നന്നായി പേസ്റ്റ് പരുവത്തില്‍ ആക്കി, വേവിച്ചു അരിഞ്ഞു വെച്ച ബീഫ് ഇതിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ വെക്കുക, പിന്നീട് വെളിച്ചെണ്ണയില്‍ പൊരിച്ചു കോരുക, അവസാനം 2തണ്ട് കറിവേപ്പിലയും 4പച്ചമുളക് നടുകെ പൊളിച്ചതും വെളിച്ചെണ്ണയില്‍ വറുത്ത് കോരി ബീഫിലേക്ക് ചേര്‍ത്ത് കൊടുക്കുക.