Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ബേക്കറികളിലെ ആ രുചി ഇനി വീട്ടില്‍ പരീക്ഷിക്കാം, മുട്ട വീട്ടില്‍ ഇരിപ്പുണ്ടെങ്കില്‍ വേഗം തയ്യാറാക്കാം സൂപ്പര്‍ മുട്ട കബാബ്

Spread the News!

മുട്ട ഉണ്ടോ വീട്ടില്‍? എന്നാല്‍ വേഗം തയ്യാറാക്കാം മുട്ട കബാബ്. വളരെ ഈസിയായി തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന അടിപൊളി വിഭവം.

ആവശ്യമുള്ള ചേരുവകള്‍:

മുട്ട 2
വെളുത്തുള്ളി 4
ഇഞ്ചി
പച്ചമുളക് 2
കറിവേപ്പില
കുരുമുളക് പൊടി
മഞ്ഞള്‍പൊടി
ഗരംമസാല
ഉരുളന്കിഴങ് 3
മല്ലിയില

തയ്യാറാക്കുന്ന വിധം:

ആദ്യമായി തന്നെ പുഴുങ്ങിയെടുത്ത രണ്ട് മുട്ട നമ്മുക്ക് മുറിച്ചെടുക്കാം. ഇതിലേക്ക് ആവശ്യമുള്ള മസാല തയാറാക്കിയെടുക്കാം, അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. അത് ചൂടായി വരുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് 2, കറിവേപ്പില,എന്നിവ ഒന്ന് വഴറ്റിയെടുക്കാം ഇനി ഇതിലേക്ക് രണ്ട് മീഡിയം വലുപ്പമുള്ള സവോള ചെറുതാക്കി അരിഞ്ഞത് ചേര്‍ത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ആവശ്യമായ പൊടികള്‍ ചേര്‍ത്തെടുക്കാം.. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഗരംമസാല, എന്നിവയെല്ലാം

ചേര്‍ത്ത് പച്ചമണം പോകുന്നതുവരെ യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് പുഴുങ്ങി ചെറുതാക്കി അറിഞ്ഞു വെച്ചിരിക്കുന്ന ഉരുളന്കിഴങ് ചേര്‍ത്തുകൊടുക്കാം. ശേഷം ഇതെല്ലാം ഒന്ന് മിക്‌സ് ചെയ്‌തെടുക്കാം, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു അഞ്ചു മിനിറ്റ് അടച്ചുവെച്ചു വേവിക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയില ചേര്‍ക്കാം. ഇനി തീ ഓഫ് ചെയ്ത് ഇതൊന്ന് തണുക്കാന്‍ വെക്കാം. ശേഷം കബാബ് ഒന്ന് കോട്ട് ചെയ്യാനായുള്ള മുട്ട തയാറാക്കി വെക്കാം.. അതിനായി രണ്ട് മുട്ട മിക്‌സിയുടെ ജാറിലേക്ക് ഒഴിച്ചുകൊടുക്കാം ഇതിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ മൈദാ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. ബാക്കി അറിയാന്‍ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!