Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചാരായവുമായി ഇടുക്കിയിലും കോട്ടയത്തും രണ്ട് പേർ എക്സൈസിന്റെ പിടിയിൽ; ഇടുക്കിയിൽ നിന്ന് പിടികൂടിയത് 9 ലിറ്റർ ചാരായം

Spread the News!

ഇടുക്കി: ചാരായവുമായി ഇടുക്കിയിലും കോട്ടയത്തും രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി പ്രകാശ് കരയിൽ 9 ലിറ്റർ ചാരായവുമായാണ് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. ജാനേഷ്(41) എന്നയാളാണ് അറസ്റ്റിലായത്. തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

കോട്ടയം കോടിമത മാർക്കറ്റിലും പരിസരങ്ങളിലും ചാരായ വിൽപ്പന നടത്തി വന്നയാളെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടികൂടി. കോടിമത സ്വദേശിയായ സുനിൽ (51 ) ആണ് പിടിയിലായത്. എക്സൈസ് പരിശോധന മനസിലാക്കിയ പ്രതി ചാരായം ആറ്റിൽ ഒഴിച്ച് കളയുകയും വാറ്റുപകരണങ്ങൾ വെള്ളത്തിൽ മുക്കിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. 300 മില്ലി ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അരുൺ.സി.ദാസ്, കെ.ആർ.ബിനോദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ നിഫി ജേക്കബ്, അനീഷ് രാജ്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!