ഒരു സിനിമ കാണ്ട് തീയറ്റര്‍ വിടുമ്പോള്‍ അതിന് രണ്ടാം ഭാഗമുണ്ടെങ്കില്‍ എന്ന് എല്ലാ ആരാധകരും ചിന്തിക്കും. അത്തരത്തില്‍ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ എങ്ങനെ ആയിരിക്കും എന്ന് പോലും ആരാധകര്‍ ക്രിയേറ്റ് ചെയ്ത് വെയ്ക്കും. എന്നാല്‍ അത്തരത്തില്‍ രണ്ടാം ഭാഗത്തിന്റെ ഒരു സൂചനയും ലഭിക്കാതെ ‘ഫുള്‍ എന്‍ഡ്’ എന്ന് മനസ്സില്‍ കുറിച്ച ചിത്രമായിരുന്നു ജയിലര്‍.
2023ല്‍ പുറത്തിറങ്ങിയ തലൈവര്‍ രജനികാന്ത് ചിത്രം ജയിലര്‍ അതിന്റെ മേക്കിങ് കൊണ്ടും കഥയുടെ രീതി കൊണ്ട് എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുകയും ഒരു മാസ് ഫീല്‍ നല്‍കുകയും ചെയ്തിരുന്നു.
ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം. എന്നാല്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. നിമിഷ നേരം കൊണ്ടാണ് ജയിലര്‍ 2 ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിനൊപ്പം നെല്‍സണ്‍, അനിരുദ്ധ് എന്നിവരെയും ടീസറില്‍ കാണാം. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം.
ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ താരം ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.