Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു; സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

Spread the News!

കല്‍പ്പറ്റ: കടുവ ഭീതിയില്‍ വയനാട്ടിലെ ജനം നെട്ടോട്ടമോടുമ്പോള്‍, ഒരു സ്വകാര്യ പരിപാടിയില്‍ പാട്ടുപാടിയ സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നെന്നും ശശീന്ദ്രന്‍ വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാഷന്‍ ഷോയില്‍ മന്ത്രി പാട്ടുപാടിയത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

താന്‍ ശ്രദ്ധിക്കണമായിരുന്നു. വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പരിപാടിയിലാണ് മന്ത്രി ഹിന്ദിഗാനം പാടിയത്. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പാട്ട്.

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!