പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോയുമായി സിപിഐഎം പത്തനംതിട്ട എഫ്ബി പേജ്. “പാലക്കാട് എന്ന സ്നേഹവിസ്മയം” എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ ഇറങ്ങിയത്. എന്നാൽ അതിന്റെ ദൃശ്യങ്ങൾ ഇന്നലെ തന്നെ ഒഴിവാക്കിയിരുന്നു. അതേസമയം ഔദ്യോഗിക പേജ് അല്ലെന്ന് സിപിഐഎം വ്യക്തമാക്കി. സിപിഐഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.