പ്രേക്ഷക പ്രതീക്ഷയോടെ തീയറ്ററുകളില്‍ എത്തിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ഒടിടിയിലേക്ക് എത്തുന്നു. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹിറ്റായി തീയറ്റര്‍ പൂര്‍പ്പറമ്പാക്കിയ ചിത്രമായിരുന്നു പുഷ്പ 2.
നിരവധി വിമര്‍ശനങ്ങള്‍ക്കൊപ്പം നിരവധി പേരുടെ പ്രശംസ നേടിയ ചിത്രമായിരുന്നു. 1800 കോടിയോളം ആണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഡിസംബര്‍ 5 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെറ്റ്ഫിക്‌സിലൂടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ജനുവരി അവസാനമാകും ചിത്രം എത്തുക എന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനില്‍ തുടങ്ങി കഥാപാത്രങ്ങളാണ് അഭിനയിച്ചത്. ആദ്യ ദിനം, ആഗോള ബോക്സ് ഓഫീസില്‍ 282.91 കോടി രൂപ നേടിയ പുഷ്പ 2, ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷന്‍ നേടിയിരുന്നു. 250 കോടി രൂപയ്ക്കാണ് പുഷ്പ 2വിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.