Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇതിലേറെ രുചിയിൽ നിങ്ങൾ ബോണ്ട ഒരിക്കലും കഴിച്ചിട്ടുണ്ടാകില്ല; തയ്യാറാക്കാം രുചികരമായ ബോണ്ട വളരെ എളുപ്പത്തിൽ

Spread the News!

വളരെ എളുപ്പത്തിൽ ഒരുപാട് ചേരുവകൾ ഒന്നുമില്ലാതെ തയ്യാറാക്കിയെടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് പറയുന്നത്. ഈ പലഹാരം തയ്യാറാക്കിയെടുക്കുന്നതിനായി മൈദയോ ഗോതമ്പുപൊടിയോ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായ മൈദ ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുക്കാം.

ശേഷം ഇതിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് കൊടുക്കണം. നമ്മുടെ സ്നാക്ക് ക്രിസ്പി ആയി കിട്ടാൻ ആണ് അരിപ്പൊടി ഇതിലേക്ക് ചേർക്കുന്നത്. ശേഷം ഇതിലേക്ക് അല്പം പുളി കുറഞ്ഞ തൈര് ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ കുറച്ച് സമയം മിക്സ് ചെയ്ത് എടുക്കണം. ശേഷം ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.

അരമണിക്കൂറിന് ശേഷം അല്പം ചെറിയ ഉള്ളി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, അല്പം കറിവേപ്പില അരിഞ്ഞത്, കുറച്ച് ബേക്കിംഗ് സോഡ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ദോശമാവിനേക്കാൾ കുറച്ചുകൂടി കട്ടി കൂടിയ ചപ്പാത്തി മാവിനോളം കട്ടിയില്ലാത്ത മാവാണ് നമുക്ക് വേണ്ടത്.

ഒരു പാനിൽ എണ്ണ ചൂടാക്കിയതിനു ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും കുറേശ്ശെയായി എടുത്ത് ബോൾസ് രൂപത്തിൽ എണ്ണയിലിട്ട് ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!