Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മല്ലിയില വീട്ടില്‍ തന്നെ എളുപ്പത്തില്‍ കൃഷി ചെയ്യുന്നതെങ്ങനെ?

Spread the News!

എളുപ്പത്തിൽ മല്ലികൃഷി വീട്ടിൽ തന്നെ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കിയാലോ. കടയില്‍ നിന്നും മല്ലി വിത്തുകള്‍ വാങ്ങിയ പാക്കറ്റ് പൊളിച്ച്‌ വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. അതിനു ശേഷം തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ കൊണ്ട് അധികം ശക്തി കൊടുക്കാതെ അവയുടെ മുകളിലൂടെ ഉടച്ച്‌ കൊടുക്കുക.

വിത്തുകള്‍ രണ്ടായി പിളരാൻ വേണ്ടിയാണ് ചെയ്യുന്നത്. അതികം ശക്തി ഉപയോഗിക്കാൻ പാടുകയും ഇല്ല. അതിനു ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവെക്കണം. അതിനു ശേഷം തുണിയുടെ മുകളിലേക്ക വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

പിന്നീട് മൂന്നു ദിവസത്തിനു ഇത് തുണി തുറന്നു നോക്കാം. തുണിയുടെ പുറത്തേക്കായി തന്നെ ചെറുതായി വേരുകള്‍ വന്നതായി കാണാൻ കഴിയും. ശേഷം ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപ്പ് അതിന്റെ മുകളിലേയ്‌ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കണം.

ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാൻ പറ്റും. പിന്നീട് ഒരു മാസം കഴിയുമ്പോഴേക്കും വിഷാംശം കലരാത്ത നല്ല ശുദ്ധമായ മല്ലിയില നമുക്ക് കിട്ടും. വളരെ എളുപ്പം തന്നെ നമുക്ക് വീട്ടില്‍ കൃഷി ചെയ്യാവുന്ന ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!