Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചീരയും പരിപ്പും ഒരു അടിപൊളി നാടന്‍ കറി തയ്യാറാക്കിയാലോ? നല്ല ടേസ്റ്റി ആയ ഒരു ചീര പരിപ്പ് കറിയുടെ റെസിപ്പി ഇതാ

Spread the News!

തനി നാടന്‍ ഊണ് കഴിക്കാം. അതിന് തനി നാടന്‍ കറി തന്നെ തയ്യാറാക്കാം. ഇതാ അടിപൊളി ടേസ്റ്റില്‍ നല്ല ടേസ്റ്റി ആയ ഒരു ചീര പരിപ്പ് കറിയുടെ റെസിപ്പി. വളരെ പെട്ടെന്ന് തന്നെ ഈ ഒരു കറി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ആവശ്യമുള്ള ചേരുവകള്‍

പച്ച ചീര – 300 ഗ്രാം
ചുവന്ന പരിപ്പ് – 3/4 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
പച്ച മുളക് – 2 എണ്ണം
ചെറിയുള്ളി – 3 എണ്ണം
ചെറിയ ജീരകം – 1/4 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – 1/2 ടീ സ്പൂണ്‍
വെളിച്ചെണ്ണ
കടുക്
വെളുത്തുള്ളി ചതച്ചത്
ഉണക്ക മുളക്
വേപ്പില
സവാള

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ ഒരു കുക്കറിലേക്ക് പരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രണ്ടു വിസില്‍ വരെ വേവിച്ചെടുക്കുക. ഒരു മിക്‌സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പച്ചമുളകും ചെറിയ ഉള്ളിയും ചെറിയ ജീരകവും ചേര്‍ത്ത് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ചേര്‍ത്ത് കൊടുക്കുക. കൂടെ തന്നെ ഉണക്കമുളകും വേപ്പിലയും ചേര്‍ത്തു കൊടുത്തു നന്നായി വഴറ്റുക.

ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി കഴിയുമ്പോള്‍ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക. ശേഷം ഇത് അടച്ചുവെച്ച് ചീര വേവുന്ന വരെയും കുക്ക് ചെയ്യുക. ഇനി ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കി കഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്‌സ് കൂടി ചേര്‍ത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ചെടുക്കുക. ചീരയും പരിപ്പും കൊണ്ട് അടിപൊളി ഒഴിച്ചു കറി റെഡി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!