Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇതാണ് മക്കളേ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ആ സ്‌പെഷ്യല്‍ ഫിഷ് നിര്‍വാണ, വളരെ എളുപ്പത്തില്‍ ഫിഷ് നിര്‍വാണ ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം

Spread the News!

ഫിഷ് നിര്‍വാണ കഴിക്കാന്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് പോകണം എന്ന് ചിന്തിച്ച് ഇരിക്കുകയാണോ? എന്നാല്‍ ഇനി അതിനായി ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് പോകണ്ട. നിങ്ങളുടെ അടുക്കളയിലേക്ക് പോയാല്‍ മതി.

ഏത് മീന്‍ വേണമെങ്കിലും ഫിഷ് നിര്‍വാണയ്ക്കായി ഉപയോഗിക്കാം. എന്നാലും കുറച്ച് വലിയ മീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വളരെ കുറഞ്ഞ സമയംകൊണ്ട് ഫിഷ് നിര്‍വാണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള ചേരുവകള്‍

2 എണ്ണം – മീന്‍
1 സ്പൂണ്‍- മഞ്ഞള്‍ പൊടി
2 സ്പൂണ്‍- മുളക് പൊടി- 2 സ്പൂണ്‍
ഉപ്പ് -1 സ്പൂണ്‍
1 സ്പൂണ്‍ – നാരങ്ങാ നീര്
1/4 ലിറ്റര്‍- വെളിച്ചെണ്ണ
2 സ്പൂണ്‍- ഇഞ്ചി
4 എണ്ണം- പച്ചമുളക്
1 സ്പൂണ്‍- കുരുമുളക് പൊടി
3 തണ്ട്- കറി വേപ്പില
2 കപ്പ് -തേങ്ങാ പാല്‍
മാങ്ങ – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മീന്‍ ക്ലീന്‍ ആക്കി മുറിച്ചു എടുക്കുക. അതിലേയ്ക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. പാനിലേക്ക് എണ്ണ ഒഴിച്ച് മീന്‍ വറുത്തു എടുക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് വാഴയില വയ്ക്കുക. അതിലേക്ക് വറുത്ത മീനും മാങ്ങയും, ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് കുരുമുളക് പൊടിയും ചേര്‍ത്ത് തേങ്ങ പാലും ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!