Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സിപിഐഎം -ബിജെപി ബന്ധം കൂടുതൽ വ്യക്തം,: കൊടകര കുഴൽപ്പണകേസിൽ മറച്ചുവെച്ച കാര്യങ്ങൾ പുറത്ത് വന്നെന്ന് പ്രതിപക്ഷ നേതാവ് – Village TV

Spread the News!

തിരുവനന്തപുരം: കൊടകര കുഴൽപ്പണകേസിൽ മറച്ചുവെച്ച കാര്യങ്ങൾ പുറത്ത് വന്നെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സിപിഐഎം -ബിജെപി ബന്ധം കൂടുതൽ വ്യക്തമായി. കേസിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കേസ് ബിജെപിക്ക്‌ എതിരായതുകൊണ്ട് തന്നെ ഇ ഡിയും ഇടപെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വിഷയത്തിൽ ഗുരുതര ആരോപണവുമായി മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ്‌ കുഴൽപ്പണത്തിന്റെ പങ്ക് പറ്റി. ബിജെപിയുടെ കുഴൽപ്പണ ചാക്കിൽ കോൺഗ്രസ്‌ കയറി. തൃശൂരിൽ മണം പിടിച്ചു നടന്നിരുന്ന ഇ ഡി ഇപ്പോൾ എവിടെയാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!