കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ട. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശനം കുറയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാഹുലിനെതിരെ കേസെടുത്തിരുന്നു.
എന്താണ് കേസ് വന്നാൽ ഉള്ള ബുദ്ധിമുട്ട് എന്ന് ഹണി റോസ് മനസിലാക്കണം. മൂഡിന് അനുസരിച്ച് പരാതി നൽകിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട. ആരെങ്കിലും പ്രകോപിച്ചിട്ടാകും നടി വീണ്ടും പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്നലെയാണ് കേസ് എടുത്തത്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.