Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആരോ​​ഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ; നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും

Spread the News!

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ ആരോ​​ഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപനം.

നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും. ഗിഗ് വർക്കേഴ്‌സിനെ ‘പ്രധാനമന്ത്രി ജൻ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും. ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഉൾപ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോർട്ടൽ രജിസ്ട്രേഷൻ നടപ്പാക്കും. മെഡിക്കൽ ടൂറിസം വിത്ത് ഹീൽ ഇൻ ഇന്ത്യ പദ്ധതി നടപ്പാകും. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് അനുവദിച്ചു. യുവ മനസുകളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ രാജ്യത്ത് സ്ഥാപിക്കും. നൈപുണ്യ വികസനത്തിനായി അഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കും. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!