Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആലപ്പുഴ മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് കൊലപാതകം; വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് മകൻ വിജയൻ കുറ്റം സമ്മതിച്ചു

Spread the News!

ആലപ്പുഴ: മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് കൊലപാതകം. മകൻ വിജയൻ കുറ്റം സമ്മതിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് പ്രകോപനം സ്വത്ത് തർക്കമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു.

വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ്. ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന് തീപിടിച്ച് രണ്ട് പേരെയും പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!