ഏത് മീനിനും ചേരുന്ന അടിപൊളി റെസിപ്പി വേണോ? വേഗം തയ്യാറായിക്കോളൂ ഈ അടിപൊളി മീന്‍ മുളകിട്ടത് തയ്യാറാക്കാന്‍
ആവശ്യമുള്ള ചേരുവകള്‍:
മീന്‍ കഷ്ണങ്ങള്‍ ( ഏത് മീന്‍ വേണമെങ്കിലും എടുക്കാം ) – 1/2kg
ഇഞ്ചി- 1 കഷ്ണം (അരിഞ്ഞത് )
പച്ചമുളക് -2 എണ്ണം (അരിഞ്ഞത് )
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പൊടി -1/2സ്പൂണ്‍
കാശ്മീരി മുളക് പൊടി- 4സ്പൂണ്‍
മുളക് പൊടി-2സ്പൂണ്‍
കുടംപുളി -2-3എണ്ണം
വെള്ളം – ഒന്നര കപ്പ് (ആവശ്യത്തിന് )
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മണ് ചട്ടിയില്‍ വെള്ളം ഒഴിച്ച് പുളിയും ഉപ്പ് ചേര്‍ത്ത് നീറ്റാന്‍ അടുപ്പില്‍ വെക്കുക. (പുളിയും ഉപ്പും ഇട്ടു തിളച്ചു വരുമ്പോള്‍ ചെറു തീയില്‍ ഇട്ടു കൊടുക്കണം). ചട്ടിയിലെ പുളി തിളച്ചു ഒരു 5 മിനിറ്റ് ആകുമ്പോള്‍ അതിലേക്കു എടുത്ത് വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, മുളക്പൊടികള് ഇട്ടു കൊടുക്കണം. ( മഞ്ഞള്‍പൊടിയും മുളകുപൊടിയും അല്പം വെള്ളത്തില്‍ കുഴച്ചു ഇട്ടു കൊടുത്താല്‍ പൊങ്ങി വേര്‍തിരിഞ്ഞു കിടക്കില്ല).
ഇവ എല്ലാം കൂടി നല്ലതുപോലെ തിളച്ചു വരുമ്പോള്‍ വരുമ്പോള്‍ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഇട്ട് കൊടുക്കുക. മീഡിയം തീയില്‍ ഇട്ടു കുക്ക് ചെയ്യണം. (നീറ്റിയ പുളി വെള്ളം മീന്‍ വേകാന്‍ വേണ്ടി മാത്രം എടുക്കാന്‍ ശ്രമിക്കുക). മീന്‍ കറി ഏകദേശം 15-20 മിനിറ്റ് ആകുമ്പോളേക്കും വെന്തു ചാര് വറ്റി വരും. മീന്‍ കറി വെന്തു വെള്ളം വറ്റി കുറുകി വരുമ്പോള്‍ ഉപ്പ് നോക്കി സ്റ്റോവ് ഓഫ് ചെയ്യുക. എണ്ണ അധികം ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ക്ക് ഇങ്ങനെ നല്ല രുചിയുള്ള മീന്‍ മുളകിട്ടത് തയ്യാറാക്കാം.