Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്

Spread the News!

കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങിയ സംഭവത്തില്‍ പുലിയെ കൂട്ടിലേക്ക് മാറ്റാന്‍ വനം വകുപ്പ് ശ്രമങ്ങള്‍ നടത്തുന്നു. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പ്രദേശവാസിയായ ഒരു സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്ത് സമീപത്തെ പാറക്കെട്ടില്‍ നിന്ന് ഗര്‍ജനം കേള്‍ക്കുകയായിരുന്നു.

പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ തുരങ്കത്തില്‍ പുലി കുടുങ്ങിയത്. രണ്ടു മാസത്തോളമായി പ്രദേശം പുലിഭീതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു വനം വകുപ്പ്. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്.

വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!