Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റ് ലീഗല്‍ അഡ്വൈസര്‍; കേസെടുത്തതിനെ വിമര്‍ശിച്ച് വിഡി സതീശന്‍

Spread the News!

തിരുവനന്തപുരം: അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലാലി വിന്‍സെന്റ് അവരുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു. ലീഗല്‍ അഡ്വൈസര്‍ക്കെതിരെ എങ്ങനെയാണ് കേസെടുക്കുക എന്ന് മനസിലാകുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസും ഇതിന്റെ ഭാഗമാണെന്ന് കാണിക്കാന്‍ വേണ്ടിയിട്ടാകും അത്തരത്തില്‍ കേസെടുത്തത്. ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ്. അവരുടെ നിയമോപദേശക മാത്രമാണ്. അവരുടെ വക്കീല്‍ ആയിരിക്കും. വക്കീലിനെതിരെ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇയാളുമായി ഒരുപക്ഷെ അടുപ്പം ഉണ്ടായിരിക്കാം. പക്ഷെ ഇയാള്‍ തട്ടിപ്പുകാരനാണ് അറിഞ്ഞിട്ടുണ്ടാകില്ല. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും.

പ്രഥമദൃഷ്ട്യാ, അവര്‍ ലീഗല്‍ അഡ്വൈസര്‍ മാത്രമാണെന്നാണ് താന്‍ അറിഞ്ഞത്. തട്ടിപ്പ് ഇപ്പോഴല്ലേ ആളുകള്‍ അറിയുന്നത്. തന്റെ മണ്ഡലത്തിലും കേരളത്തിലൊട്ടാകെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ച് വിതരണം ചെയ്യുകയാണ്. പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നു. തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നും മറ്റ് എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!