Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സഞ്ജുവിനെ പിന്തുണച്ചു, ശ്രീശാന്തിന് നോട്ടീസ് നല്‍കി കെസിഎ, ഏഴു ദിവസത്തിനകം വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കണം

Spread the News!

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് നോട്ടീസ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ചാമ്പ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പുമായുള്ള വിവാദം ചൂട് പിടിക്കവെ സഞ്ജു സാംസണെ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് പരസ്യമായി പിന്തുണച്ചിരുന്നു. ഈ വിഷയത്തില്‍ ഏഴു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിനു പിന്നില്‍ കെസിഎയ്ക്കും പങ്കുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ തുറന്നുപറച്ചിലുമായി കെസിഎ അധികൃതരും സഞ്ജുവും രംഗത്തെത്തിയിരുന്നു. ടി20 പരമ്പരയിലെ മോശം പ്രകടനം കൂടിയായതോടെ സഞ്ജുവിനെതിരെ കെസിഎ കടുപ്പിക്കുകയും ചെയ്തു. വിഷയം കൂടുതല്‍ ചര്‍ച്ചയിലേക്ക് നീങ്ങവെയാണ് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയത്.

പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് ശ്രീശാന്തിന്റെ പരാമര്‍ശമെന്നും നോട്ടീസില്‍ പറയുന്നു. കെസിഎ നിലപാട് എന്തെന്ന് പരിശോധിക്കാതെ അടിസ്ഥാനരഹിതമായ ആരോപണമാണ് ശ്രീശാന്ത് ഉന്നയിച്ചതെന്നും നോട്ടീസില്‍ പറയുന്നു.

രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ വിഷയത്തിലുള്ള പ്രതികരണം. ഇതിലാണ് കാരണം ബോധിപ്പിക്കാന്‍ ശ്രീശാന്തിന് കെസിഎ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!