മലപ്പുറം:അൻവറിന്റെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്.മുസ്ലിം വിരുദ്ധത പറഞ്ഞ് സിപിഐഎമ്മിനെ എതിരാക്കാൻ ശ്രമിക്കുന്നു.അൻവറിന്റെ ആദ്യ അഞ്ചുകൊല്ലം സമ്പൂർണ പരാജയമെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.നിലമ്പൂരിൽ വികസനത്തിന്റെ വേഗത കുറവിന്റെ കാരണം അൻവറാണ്.വർഷത്തിൽ വളരെ കുറച്ച് ദിവസം മാത്രമാണ് മണ്ഡലത്തിലുള്ളത്. മിക്കപ്പോഴും വിദേശത്താണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.