ജീവിതത്തിലും കുടുംബത്തിലും നല്ലത് സംഭവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീട്ടിലേക്ക് ഐശ്വര്യം വരുന്നതിന്റെ പ്രധാന ലക്ഷണമായി പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുള്ള ചില കാര്യങ്ങളുണ്ട്. കണ്ണ് പിടയ്ക്കുന്നതും സ്വപ്‌നത്തില്‍ താമര കാണുന്നതും എല്ലാം ഇത്തരത്തില്‍ വീട്ടിലേക്ക് സമ്പത്ത് വരുന്നതിന്റെ ശുഭസൂചനയായാണ് പണ്ട് ഉള്ളവര്‍ പറഞ്ഞ് കേട്ടിട്ടുള്ളത്.
ഇത് മാത്രമല്ല ഒരു പശു പുല്ല് തിന്നുന്നത് കാണുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, അതിരാവിലെയാണ് ഇത് കാണുന്നതെങ്കില്‍ ജീവിതത്തിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉടന്‍ അവസാനിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത.് ഇതുകൂടാതെ ജീവിതത്തില്‍ സമ്പല്‍സമൃദ്ധി വന്നെത്തുന്നതിന് മുന്നോടിയായി മറ്റ് ചില പ്രത്യേക ചിഹ്നങ്ങളും ഉണ്ടാകാറുണ്ട്. സമ്പത്ത് ലഭിക്കുന്നതിന് മുന്നോടിയായി കാണുന്ന ഈ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വീട്ടിലേക്ക് തത്ത വന്നെത്തുന്നത്
തത്ത സമ്പത്തിന്റെ ദേവനായ കുബേരനുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മിയുമായും തത്തയ്ക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. അതിനാല്‍, ഒരു തത്ത നിങ്ങളുടെ വീട്ടിലേക്ക് വന്നാല്‍, അത് ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.
മൂങ്ങ
മൂങ്ങ ലക്ഷ്മി ദേവിയുടെ വാഹനമായാണ് ഹിന്ദു പുരാണങ്ങള്‍ പറയുന്നത്. മാത്രമല്ല ബുദ്ധിയുടെയും വിവേകത്തിന്റെയും സൂചകം കൂടിയാണ് ഈ പക്ഷി. അതുകൊണ്ട് മൂങ്ങ സമൃദ്ധിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. മൂങ്ങ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അല്ലെങ്കില്‍ സമീപത്ത് ഇരിക്കുന്നതായി കണ്ടാല്‍, അത് സാമ്ബത്തിക ബുദ്ധിമുട്ടുകളുടെ അവസാനവും വരുമാനത്തില്‍ വര്‍ധനവുമാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും സമയത്ത് മൂങ്ങയെ കാണുന്നത് ഭാവിയിലെ വലിയ ധനലാഭത്തിന്റെ പ്രധാന സൂചനയായി കണക്കാക്കുന്നു.
ശംഖ്
രാവിലെ ഉണരുമ്പോള്‍ ശംഖിന്റെ ശബ്ദം കേള്‍ക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക സാഹചര്യങ്ങളില്‍ പുരോഗതി ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സമുദ്രത്തില്‍ നിന്നും ശേഖരിക്കുന്ന ശംഖ് ഒരു പവിത്ര വസ്തുവായാണ് കരുതപ്പെടുന്നത്. ഇത് ഐശ്വര്യദേവതയുമായി ബന്ധിപ്പിക്കപ്പെടുന്നു. കാരണം ലക്ഷ്മി ദേവി സമുദ്രത്തില്‍ നിന്ന് ഉദിച്ചുവന്നതാണെന്നാണ് ഹൈന്ദവവിശ്വാസം.