Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യം; വടകരയിൽ അനധികൃതമായി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മാഹി മദ്യം പിടികൂടി

Spread the News!

കോഴിക്കോട്: ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് അനധികൃതമായി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി. ന്യൂയറിനും ക്രിസ്മസിനും വിൽപ്പന നടത്താനായി തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന 140.25 ലിറ്റർ മാഹി മദ്യമാണ് വടകരയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. കന്യാകുമാരി സ്വദേശിയായ പുരുഷോത്തമൻ (60) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്.

ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയിൽ കെ.ടി ബസാറിൽ വെച്ച് പുലർച്ചെയാണ് പുരുഷോത്തമനെയും ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് പുരുഷോത്തമൻ പതിവായി ചരക്കുമായി എത്താറുണ്ടെന്നും, ചരക്ക് ഇറക്കി തിരിച്ച് പോകുമ്പോൾ സ്ഥിരമായി മദ്യം കടത്താറുണ്ടെന്നുംഎക്സൈസ് അറിയിച്ചു.

വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എം പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർമാരായ ഉനൈസ് എൻ.എം, സായിദാസ് കെ.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!