ഇന്ത്യന്‍ ഭക്ഷണത്തില്‍ എരിവിന് വലിയ പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് നമ്മള്‍ കേരളീയര്‍ക്ക് എരിവും ഉപ്പും മസാലയും ചേര്‍ന്ന ഭക്ഷണങ്ങളോടാണ് ഇഷ്ടം കൂടുതല്‍. എത്ര വലിയ എരിവ് പോലും ഒരുപാട് ആസ്വദിച്ച് കഴിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്.
എന്നാല്‍ എരിവുകളില്‍ കേമന്‍ ആരാണ് എന്ന് അറിയോ? മുളക് പൊടി ആണോ പച്ചമുളകാണോ എരിവുകളില്‍ കേമന്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവയില്‍ ഏതാണ് ആരോഗ്യത്തില്‍ മികച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അറിഞ്ഞോളൂ പച്ചമുളകും ചുവന്ന മുളക് പൊടിയും ഒരുപോലെ തന്നെ ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും ഗുണങ്ങള്‍ പോലെ തന്നെ ചില ദോഷങ്ങളും ഉണ്ടെന്ന കാര്യവും ഓര്‍ക്കണം.
പച്ചമുളക് വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. പച്ചമുളകില്‍ വിറ്റാമിന്‍ സി, എ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും പച്ചമുളക് സഹായകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ പച്ചമുളക് ഉപയോഗിക്കുന്നത് പ്രമേഹത്തിനും ഗുണം ചെയ്യും. പച്ചമുളക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം പച്ചമുളക് ഉപയോഗം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.
ചുവന്ന മുളക് പൊടിയിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചുവന്ന മുളകുപൊടിക്ക് സ്വാഭാവിക വേദനസംഹാരി ഗുണങ്ങളുണ്ട്, ഇത് സന്ധി, പേശി വേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭക്ഷണത്തിന്റെ ദഹനം നന്നായി നടക്കുന്നതിനും ചുവന്ന മുളകുപൊടി സഹായിക്കും. ആമാശയത്തിലെ ദഹനരസങ്ങളുടെ സ്രവണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആണ് മുളകുപൊടി ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നതിനായി സഹായിക്കുന്നത്. കൂടാതെ മുളകുപൊടിയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതോടൊപ്പം തന്നെ ശരീരത്തിന്റെ ചൂടിനെ അകറ്റാനും ചുവന്ന മുളക് പൊടി സഹായകരമാണ്.
ഈ ഗുണങ്ങളോടൊപ്പം തന്നെ ഇവയ്ക്ക് ഏതാനും ചില ദോഷങ്ങളും ഉണ്ട്. ചുവന്ന മുളക് പൊടി വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ച് വരുന്നതിനാല്‍ പച്ചമുളകിലൂടെ ലഭിക്കുന്ന സ്വാഭാവിക ഗുണം ചുവന്ന മുളക് പൊടിക്ക് ഉണ്ടാകില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പച്ചമുളകില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുളകുപൊടി സംസ്‌കരിക്കുന്നതിലൂടെ ഈ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതാണ്. ചുവന്ന മുളകുപൊടി കൂടുതല്‍ കഴിക്കുന്നത് ആസിഡിറ്റിക്കും കാരണമാകും. ഈ കാരണങ്ങള്‍ തന്നെ ആരോഗ്യഗുണത്തിന് പച്ചമുളക് ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം. എന്നാല്‍ മുളകുപൊടി പൂര്‍ണമായും ഉപേക്ഷിക്കേണ്ടതുമില്ല. അതിനാല്‍ പച്ചമുളകും ചുവന്ന മുളക് പൊടിയും ബാലന്‍സ്ഡ് ആയി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ആണ് കൂടുതല്‍ നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.