Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇതിലും ക്രിസ്പിയായ ബട്ടൂര ഇനി വീട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന് ആരും ചോദിക്കില്ല, റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ അടിപൊളി ബട്ടൂര

ഇതിലും ക്രിസ്പിയായ ബട്ടൂര ഇനി വീട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന് ആരും ചോദിക്കില്ല, റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ അടിപൊളി ബട്ടൂര
Spread the News!




ഇതിലും ക്രിസ്പിയായ ബട്ടൂര ഇനി വീട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന് ആരും ചോദിക്കില്ല, റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ അടിപൊളി ബട്ടൂര

കടകളില്‍ നിന്നും ബട്ടൂര വാങ്ങി കഴിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം ബട്ടൂര ക്രിസ്പി ആണെന്നത് തന്നെ ആണ്. വളരെ ക്രിസ്പിയായ ഒരു വിഭവം കഴിക്കാന്‍ ആര്‍ക്കും ഒരു കൊതി കാണും. ഇതാ അത്തരത്തില്‍ ഒരു വിഭവമായ ബട്ടൂര ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

മൈദ -1 കപ്പ്
ഗോതമ്പു പൊടി – 1/2 കപ്പ്
തൈര് – 1/2 കപ്പ്
പാല്‍ – 1/4 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂണ്‍
യീസ്റ്റ് – 1/2 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ എന്നിവ ചേര്‍ത്തു കുഴച്ചെടുക്കുക. അതിനു ശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ശേഷം പരത്തി എടുത്തു, എണ്ണ മീഡിയം ചൂടില്‍ നന്നായി ചൂടായ ശേഷം അതില്‍ ഇട്ടു വറുത്തെടുക്കാം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!